കുറച്ചു കാലം കഴിഞ്ഞു പ്രായം ഒരു പാട് ആയതിനാൽ ഇനി രാജ്യകാര്യങ്ങൾ താൻ നോക്കുന്നത് ശരിയാവില്ല എന്ന് മനസ്സിലാക്കി രാജഗുരു തന്റെ വളർത്തു പുത്രനായ ക്രിപനെ രാജഗുരുവാക്കിയ ശേഷം വനത്തിൽ തപസ്സു ചെയ്യാനായി പോയി. ഭീഷ്മർ പെട്ടെന്ന് തന്നെ ക്രിപനുമായി ചങ്ങാത്തത്തിലായി.
ഒരിക്കൽ ഭീഷ്മർ ക്രിപനോട് സഹോദരിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ക്രിപൻ പറഞ്ഞു. സഹോദരിയെ ദ്രോണാചാര്യർ എന്ന മഹാനായ ഒരു ബ്രാഹ്മണനാണ് വിവാഹം കഴിച്ചിരിക്കുന്നത്. അദ്ദേഹം രാജകുമാരന്മാരെ ആയുധ വിദ്യകൾ പഠിപ്പിക്കാൻ കേമനാണ്. ദ്രോണാചാര്യരെ കുറിച്ച് നേരത്തെ തന്നെ ഭീഷ്മർക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ പത്നിയാകാൻ കഴിഞ്ഞത് ക്രിപിയുടെ ഭാഗ്യമാണ് എന്ന് ഭീഷ്മർ പറഞ്ഞു.
സത്യവതിയും ശന്തനുവും ഭീഷ്മരുടെ ഈ അവസ്ഥക്ക് കാരണം അവർ ആണെന്ന് വിശ്വസിക്കുകയും സദാ വേവലാതിപെടുകയും ചെയ്തുകൊണ്ടിരുന്നു. കുറച്ചു കാലതിഞ്ഞു ശേഷം സത്യവതി രണ്ടു ആണ് കുഞ്ഞുങ്ങളെ പ്രസവിച്ചു. അവർക്കു ചിത്രാന്ഗതൻ എന്നും വിചിത്രവീര്യൻ എന്നും പേരിട്ടു. പക്ഷെ കുഞ്ഞുങ്ങളുടെ ജനനം ശാന്തനുവിനെ കൂടുതൽ അസ്വസ്ഥനാക്കി. ഭീഷ്മരുടെ ജീവിതം ഇങ്ങനെ ആയതു താൻ കാരണം ആണെന്നുള്ള ചിന്ത സത്യവതിയെയും ശാന്തനുവിനെയും വേട്ടയാടിയിരുന്നു. ഈ ദുഖ ഭാരം താങ്ങാൻ ആവാതെ ശാന്തനു മരണപെട്ടു. രണ്ടു കുമാരാൻ മാരെയും ഭീഷ്മറിനെ ഏല്പിച്ച ശേഷമാണ് അദ്ദേഹം മരിച്ചത്.
തുടരും…