ഹസ്തനപുരിയിൽ എത്തിയ ഉടനെ അംബ സത്യവതിയോടു താൻ നേരത്തെ തന്നെ ശൽവ രാജാവിനെ വിവാഹം ചെയ്തതാണെന്ന സത്യം അറിയിച്ചു. അറിഞ്ഞ ഉടനെ തന്നെ ഭീഷ്മർ ഒരു വലിയ സൈന്യത്തോടൊപ്പം എല്ലാ ആദരവോടും കൂടി അംബയെ ശൽവ രാജ്യത്തേക്ക് അയച്ചു. ഈ കാര്യം നേരത്തെ അറിഞ്ഞിരുനെങ്കിൽ അംബയെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ട് വരില്ലായിരുന്നു എന്ന് പറഞ്ഞു അംബയോട് ഭീഷ്മർ മാപ്പ് പറഞ്ഞു.
പക്ഷെ അംബയെ ഭീഷ്മർ യുദ്ധം ചെയ്തു ജയിച്ചതിനു ശേഷം ഭിക്ഷയായി തനിക്കു തരുന്നത് അപമാനിക്കാൻ വേണ്ടിയാണ് എന്നാണ് ശാൽവ രാജാവ് കരുതിയത്. അത് കൊണ്ട് അയാൾ അംബയെ സ്വീകരിക്കാൻ തയ്യാറായില്ല അവൾ അയാളുടെ കാല് പിടിച്ചു കേണിട്ടും ഭീഷ്മരുടെ ദാനം സ്വീകരിക്കുന്നത് രാജാവെന്ന നിലയിൽ തനിക്കു അപമാനമാണെന്ന് അയാൾ അംബയോട് തീർത്തു പറഞ്ഞു. നിവൃത്തിയില്ലാതെ അംബ ഭീഷ്മരിന്റെ അടുത്തേക്ക് തന്നെ മടങ്ങി തന്റെ അവസ്ഥ പറഞ്ഞു അവൾ സത്യവതിയുടെയും ഭീഷ്മരിന്റെയും കാലിൽ വീണു കരഞ്ഞു. ഇനി ഞാൻ കൊട്ടരത്തിലെയ്ക്ക് മടങ്ങി പോയാൽ അവിടെയുള്ളവർ എന്നെ പരിഹസിക്കും എനിക്ക് ഇനി യാതൊരു ആശ്രയവും ഇല്ല. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ഭീഷ്മർ ആണ് അത് കൊണ്ട് ഭീഷ്മർ തന്നെ വിവാഹം ചെയ്യണം എന്ന്. അവൾ ഭീഷ്മരിനോട് യാചിച്ചു പക്ഷെ തന്റെ പ്രതിജ്ഞ തെറ്റിക്കാൻ കഴിയില്ല അത് കൊണ്ട് വിവാഹം ചെയ്യാൻ കഴിയില്ല എന്നും ഭീഷ്മർ പറഞ്ഞു.
തുടരും…