മഹാഭാരതം കഥാരൂപത്തിൽ ഭാഗം-10

ഇനി എന്ത് തന്നെ പറഞ്ഞാലും ഭീഷ്മർ തന്നെ സ്വീകരിക്കാൻ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അംബയുടെ ഭാവം മാറി. അവൾ ഭീഷ്മരെ തന്റെ ആജന്മ ശത്രുവായി കണ്ടു തുടങ്ങി. കോപം അടക്കാനാകാതെ അംബ ആ സദസ്സിൽ വെച്ച് തന്റെ സഹോദരിമാരും ഭീഷ്മരും സത്യവതിയും മറ്റു സഭാംഗങ്ങളും കേൾക്കെ ശപഥം ചെയ്തു. എത്ര ജന്മം എടുക്കേണ്ടി വന്നാലും ഇനി ഭീഷ്മരിന്റെ മരണം ആണ് തന്റെ ലക്ഷ്യമെന്നും സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണമെങ്കിലും താൻ ആകും എന്നും എന്നിട്ട് അവൾ ആ രാജസദസ്സിൽ നിന്നും ഇറങ്ങി പോയി.

വിചിത്രവീര്യൻ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു. അയാൾക്ക്‌ രാജ്യകാര്യങ്ങളിൽ തീരെ ശ്രദ്ധയുണ്ടായിരുന്നില്ല. ഭീഷ്മരായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്.

അയാൾ മുഴുവൻ സമയവും ഭാര്യമാരോടൊപ്പം ചിലവഴിച്ചു. പക്ഷെ പെട്ടെന്നൊരിക്കൽ രോഗം ബാധിച്ചു വിചിത്രവീര്യൻ മരണപെട്ടു. ഇതിനെ തുടർന്നു രാജ്യം വീണ്ടും അനാഥമായി.

തന്റെ ആഗ്രഹമാണ് രാജ്യത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും താൻ തന്റെ മകനെ രാജാവാക്കുന്നതിനു വേണ്ടി ഭീഷ്മരിനെ രാജാവാകാൻ അനുവദിക്കാതിരുന്നതിന്റെ ഫലമാണ് രണ്ടു പുത്രൻമാരും മരിച്ചതെന്നും ഓർത്തു സത്യവധി വേദനപ്പെട്ടു. ഈ അവസരത്തിൽ ഭീഷ്മരിന്റെ പ്രതിജ്ഞ ആണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. രാജനീതി അനുസരിച്ച് ഭീഷ്മർ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു സന്താനങ്ങളിലൂടെ രാജ്യാവകാശം നിലനിർത്തണം. എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു