മഹാഭാരതം കഥാരൂപത്തിൽ ഭാഗം-12

എന്നിട്ട് വേദവ്യാസൻ തന്റെ ജന്മരഹസ്യം വെളിപെടുത്തി. പണ്ട് സത്യവതി യമുനാ നദീ തീരത്ത് കടത്ത് കാരിയായിരുന്ന കാലത്ത് പരാശര എന്ന ഒരു മഹാ മുനി സത്യവതിയുടെ വള്ളത്തിൽ യാത്രചെയ്തു. അദ്ദേഹം ദിവ്യ ദ്രിഷ്ടിയിൽ സത്യവതിയുടെ ഭാവി കാണുകയും സത്യവതിക്ക് ചരിത്രത്തിൽ വലിയ ഒരു പങ്കുവഹിക്കാൻ ഉണ്ടെന്നും അതിനു വേണ്ടി ഇപ്പോൾ തന്നെ ഒരു കുട്ടിയെ ഗർഭം ധരിച്ചു പ്രസവിക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സത്യവതി പരാശരന്റെ മന്ത്രശക്തിയാൽ ദിവ്യഗർഭം ധരിച്ചു വ്യാസനെ പ്രസവിച്ചു. ദിവ്യഗർഭമായതിനാൽ സത്യവതി കന്യകയായി തന്നെ ഇരിക്കും എന്നും പരാശരമുനി പറഞ്ഞിരുന്നു.

വൈകാതെ ഭീഷ്മർ വ്യാസനെ സത്യവതിയുടെ അടുത്ത് എത്തിച്ചു. സത്യവതി: നീ എന്റെ മൂത്ത പുത്രനാണ്. അത് കൊണ്ട് അംബികയും അംബാലികയും വഴി ഈ തലമുറ നിലനിർത്തേണ്ടത് നിന്റെ കടമയാണ്. രാജ്യത്തിനു അവകാശികളെ നല്കേണ്ടത് നിന്റെ ധർമം ആണ്.

വ്യാസൻ തപസ്സിലായിരുന്നതിനാൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും. മാതാവിന്റെ വാക്ക് അനുസരിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സത്യവതി പറഞ്ഞപ്പോൾ വ്യാസൻ സമ്മതിച്ചു.
വേദവ്യാസൻ പറഞ്ഞത് അനുസരിച്ച് കൊട്ടാരത്തിലെ ഒരു മുറിയിൽ അദ്ദേഹത്തെ ഇരുത്തിയ ശേഷം സത്യവതി ആദ്യം അംബികയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വ്യാസന്റെ അടുക്കലേക്കു അയച്ചു. മനസ്സില്ലാമനസ്സോടെ അവൾ വ്യാസന്റെ അടുത്തെത്തി വ്യാസന്റെ രൂപം കണ്ടു പേടിച്ച അംബിക കണ്ണുകൾ അടച്ചുകളഞ്ഞു. അത് കൊണ്ട് അംബികയ്ക്ക് ഉണ്ടാകുന്ന കുട്ടി അന്ധനായിരിക്കും എന്ന് വ്യാസൻ സത്യവതിയെ അറിയിച്ചു. ഇത് അറിഞ്ഞ സത്യവതി അംബാലികയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനു ഒപ്പം കണ്ണുകൾ അടക്കാതെ നോക്കാൻ പ്രതേകം പറഞ്ഞയച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു