മഹാഭാരതം കഥാരൂപത്തിൽ ഭാഗം-14

കുറച്ചു കാലത്തിനു ശേഷം അംബിക അന്ധനായ ഒരു പുത്രനെയും (ധൃതരാഷ്ട്രർ) അംബാലിക മഞ്ഞ നിറമുള്ള ഒരു പുത്രനെയും (പാണ്ടു). ദാസി പൂർണ ആരോഗ്യവാനായ പുത്രനെയും (വിദുരർ) പ്രസവിച്ചു. മൂന്നു പേരുടെയും ഗുരു ഭീഷ്മർ ആയിരുന്നു. പാണ്ടുവിനെ രാഷ്ട്രീയവും വിധുരരെ ആയുധ വിദ്യകളും പഠിപ്പിച്ചിരുന്നു.

ധൃതരാഷ്ട്രർ അന്ധനായതു കൊണ്ട് ഭീഷ്മർ ധൃതരാഷ്ട്രരെ പ്രതേകം ശ്രദ്ധിച്ചിരുന്നു. അയാളുടെ കഴിവുകളിൽ ഭീഷ്മർ വിശ്വസിച്ചിരുന്നു. ധൃതരാഷ്ട്രർ നിഷ്പ്രയാസം കരിങ്കല്ല് പോലും തകർക്കാൻ കഴിവുള്ള ശക്തനാണ് എന്നും ധൃതരാഷ്ട്രർക്ക് മറ്റു രണ്ടു പേരെകാളും നന്നായി ആയുധവിദ്യകളും രാഷ്ട്രീയവും അറിയാം എന്നും ഭീഷ്മർ വിശ്വസിച്ചിരുന്നു. അത് കൊണ്ട് കുമാരന്മാർക്കു രാജ്യകാര്യങ്ങൾ നോക്കി നടത്താൻ ഉള്ള പക്വത ആയി എന്ന് തോന്നിയപ്പോൾ ഭീഷ്മർ ധൃതരാഷ്ട്രരെ രാജാവാക്കണം എന്നാണു തീരുമാനിച്ച് അവരെ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചിട്ട് വിദുരരോടും പാണ്ടുവിനോടുമായി പറഞ്ഞു. നിങ്ങൾ രണ്ടു പേരും ധൃതരാഷ്ട്രരുടെ കണ്ണുകളുടെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ മൂത്ത ജേഷ്ടനായ അവനെ രാജ്യകാര്യങ്ങളിൽ സഹായിക്കണം. പാണ്ടു സന്തോഷത്തോടെ അത് സമ്മതിച്ചു. പക്ഷെ വിദുരർക്ക് ഭീഷ്മറിന്റെ അഭിപ്രായത്തോട് യോജിക്കാൻ ആയില്ല.

വിദുരർ: രാജാവാകാൻ പൂർണ ആരോഗ്യം വേണം അത് കൊണ്ട്. അന്ധനായ ധൃതരാഷ്ട്രരെ രാജാവാക്കുന്നത് രാജ്യത്തിനു നല്ലതാവില്ല. അതിനു കൂടുതൽ അർഹൻ പാണ്ടുവാണെന്നാണ് എന്റെ അഭിപ്രായം.

വിദുരരുടെ ഈ അഭിപ്രായം ധൃതരാഷ്ട്രരെ വല്ലാതെ വേദനിപ്പിച്ചു. ഇനി ഭീഷ്മർ എന്ത് തീരുമാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ ജീവിതം എന്ന് മനസിലാക്കി ധൃതരാഷ്ട്രർ ഭീഷ്മരുടെ മറുപടി കാത്തു നിന്നു. വിദുരർ പറഞ്ഞത് വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒരു വസ്തുതയാണ് എന്ന് തിരിച്ചറിഞ്ഞ ഭീഷ്മർ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം സത്യവതിയെ ഏല്പിച്ചിട്ട് പറഞ്ഞു ആര് രാജാവ് ആയാലും എനിക്ക് ഒരു പോലെയാണ് അയാളെ ഞാൻ തുണയ്ക്കും. ആരെവേണമെങ്കിലും അമ്മയ്ക്ക് തിരഞ്ഞെടുക്കാം.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു