ഭീഷ്മർ ഗാന്ധാര രാജ്യത്തെത്തി. അവിടെ രാജാവും മകൻ ശകുനിയും ചൂത് കളിചിരിക്കുകയായിരുന്നു. ഭീഷ്മർ അവരോടു കാര്യങ്ങൾ അവതരിപ്പിച്ചു. പക്ഷെ അന്ധനായ ധൃതരാഷ്ട്രർക്ക് ഗാന്ധാരിയെ വിവാഹം ചെയ്തു കൊടുക്കുന്നത് അവർക്ക് ഇഷ്ടമായിരുനില്ല.
പണ്ടുവിനു വേണ്ടിയാണെങ്കിൽ അവർക്ക് സമ്മതമാണ് എന്ന് അവർ പറഞ്ഞു. ഭീഷ്മർ: അന്ധനായ അവനു കണ്ണുകൾ ആകാൻ കഴിയുന്ന ഒരു പെണ്‍കുട്ടിയെയാണ് ആവിശ്യം. ഞാൻ ഗാന്ധാരിയെ കുറിച്ച് കേട്ടിട്ടുണ്ട്. ഗാന്ധാരിക്ക് മാത്രമേ അതിനു കഴിയൂ അതുകൊണ്ടാണ് ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് ആലോചിച്ചത്.
പക്ഷെ അവർ മൌനം പാലിച്ചു. പക്ഷെ ഈ സംഭാഷണങ്ങൾ എല്ലാം ഗാന്ധാരി കേൾക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞു നിയമപ്രകാരം വരനെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കാണ്. ധൃതരാഷ്ട്രരെ വിവാഹം ചെയ്യാൻ കഴിയുന്നത് ഞാൻ എന്റെ ഭാഗ്യമായി കരുതുന്നു. കാരണം അദ്ദേഹം എന്നെ വിവാഹം ചെയ്യുന്നത് ബാഹ്യ സൗന്ദര്യം കണ്ടിട്ടല്ല. കാലങ്ങൾ കഴിഞ്ഞു എന്റെ സൌന്ദര്യം നഷ്ട്ടപെട്ടാലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനു ഒരു കോട്ടവും സംഭവിക്കില്ല. ഇത്രയും പറഞ്ഞു ഗാന്ധാരി ഒരു തുണികൊണ്ട് അവളുടെ കണ്ണുകൾ മൂടികെട്ടി.
ഇത് കണ്ടു അത്ഭുതത്തോടെ ഭീഷ്മർ അതിന്റെ കാരണം തിരക്കി. ഗാന്ധാരി: ഇത് ആവിശ്യമാണ്. ഭർത്താവിന്റെ ലോകം തന്നെയാകണം ഭാര്യയുടെതും ഭാര്യ ഭർത്താവിന്റെ ദുഖങ്ങൾ അറിയണം. അത് കൊണ്ട് ഇന്ന് മുതൽ ഞാനും കണ്ണുകൾ മൂടികെട്ടി അന്ധയായി ജീവിക്കും നിങ്ങൾ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകൊള്ളൂ.
തുടരും…