മഹാഭാരതം കഥാരൂപത്തിൽ ഭാഗം-19

പെട്ടെന്ന് മുറിയിലേയ്ക്ക് കയറിവന്ന പാണ്ടുവാണു കുന്തിയെ ചിന്തയിൽ നിന്നും ഉണർത്തിയത്. അദ്ദേഹം വന്നത് യുദ്ധത്തിനു പോകുന്ന കാര്യം പറയുന്നതിനായിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ രാജ്യത്തിനെ കൂടുതൽ വലുതാക്കണം എന്ന് പാണ്ടു പറഞ്ഞു. ഒരു ക്ഷത്രിയന്റെ ഭാര്യ എന്ന നിലയിൽ അദ്ദേഹത്തെ സന്തോഷത്തോടെ പറഞ്ഞയക്കേണ്ടത്‌ തന്റെ കടമയാണ് എന്ന് കുന്തിക്ക് അറിയാമായിരുന്നു. അങ്ങനെ പാണ്ടു കുന്തിയുടെ വിജയാശംസകളോടെ യുദ്ധത്തിനു പുറപ്പെട്ടു.

പാണ്ടു യുദ്ധം ചെയ്തു കാശി, കലിംഗദേശം, മഗധ എന്നീ അനേകം രാജ്യങ്ങൾ പിടിച്ചടക്കി. ഒരിക്കൽ അദ്ദേഹം യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ മാദ്ര ദേശത്തെ രാജാവ് ശല്ല്യർ വലിയ ഒരു സൈന്യവുമായി വന്നു. എന്നിട്ട് പറഞ്ഞു, ഈ മുഴുവൻ സേനയും അങ്ങേയ്ക്കുള്ളതാണ്. മാദ്ര ദേശത്തെ പാണ്ടുവിനു സമർപ്പിക്കുന്നു എന്ന്.

പാണ്ടു മാദ്രയിലെ രാജാവായ ശല്ല്യരെ ആലിംഗനം ചെയ്തു എന്നിട്ട് അയാളോട് പറഞ്ഞു. നിങ്ങളുടെ നല്ല മനസ്സിന് നന്ദി പക്ഷെ മാദ്രയിലെ രാജാവ് നിങ്ങൾ തന്നെയായിരിക്കും. ഇതിൽ സന്തുഷ്ടനായ അദ്ദേഹം പാണ്ടുവിനു സമ്മാനമായി മാദ്രയിലെ രാജകുമാരി മാദ്രിയെ നല്കി കുന്തി സമ്മതിക്കുകയാണെങ്കിൽ മാത്രം മാദ്രിയെ പത്നിയായി സ്വീകരിക്കാം എന്ന് പാണ്ടു പറഞ്ഞു. കുന്തിക്ക് എതിർപ്പ് ഇല്ലാതിരുന്നതിനാൽ മാദ്രിയെ പാണ്ടു സ്വീകരിച്ചു.

പാണ്ടു മാദ്രിയോടൊപ്പം ഹസ്തനപുരിയിലെത്തി. കുന്തിയും കൊട്ടാരത്തിലെ മറ്റു അംഗങ്ങളും മാദ്രിയെ സന്തോഷത്തോടെ സ്വീകരിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു