പാണ്ടു തന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയും എതിർത്തു നിന്നവരെ തോല്പ്പിച്ചും ഹസ്തിനപുരി കൂടുതൽ വിസ്ത്രിതമാക്കികൊണ്ടിരുന്നു. ഒടുവിൽ ഭീഷ്മർ പറഞ്ഞു, ഹസ്തനപുരിക്ക് ഇനി ശത്രുക്കൾ ഇല്ലെന്നും അത് കൊണ്ട് ഇനിയെങ്കിലും രാജാവായ പാണ്ടു കുറച്ചു കാലം വിശ്രമജീവിതം നയിക്കണം. പാണ്ടു അത് സമ്മതിച്ചു. അങ്ങനെ പാണ്ടു തന്റെ പത്നിമാരോടൊപ്പം വിനോദയാത്രയ്ക്ക് പുറപ്പെട്ടു. തന്റെ അഭാവത്തിൽ ജേഷ്ടനായ ധൃതരാഷ്ട്രർ ആയിരിക്കും രാജാവെന്നും അദേഹത്തിനു എല്ലാവരും രാജാവിന് നല്കുന്ന ആദരവു നല്കണം എന്നും പാണ്ടു പറഞ്ഞിരുന്നു.
വിനോദയാത്രയ്ക്ക് പോയ പാണ്ടു ഭാര്യമാരോടൊപ്പം പല വിനോദങ്ങളിലും പങ്കെടുത്തു. ഒരിക്കൽ മാദ്രിയുമായി കുതിരപന്തയം വെച്ചു. പാണ്ടു ജയിച്ചാൽ പാണ്ടുവിനു അഞ്ചു പുത്രന്മാരെ നല്കണം എന്ന് പറഞ്ഞു. പാണ്ടു തോറ്റാൽ എന്ത് നല്കും എന്ന് ചോദിച്ചപ്പോൾ അതിനും അഞ്ചു പുത്രന്മാരെ നല്കണം എന്ന് തന്നെയാണ് പാണ്ടു പറഞ്ഞത്. രണ്ടു പേരും ചിരിച്ചു കൊണ്ട് പന്തയം ആരംഭിച്ചു. അതിൽ പാണ്ടു ജയിച്ചു. അവർ അപ്പോഴേയ്ക്കും ഒരു സന്യാസിയുടെ വീടിനു മുൻപിൽ എത്തി. അദ്ധേഹത്തിന്റെ പേര് കിന്തം എന്നായിരുന്നു. സന്യാസി അവരെ സ്വീകരിച്ചു ഇരുത്തി ഒരു മനുഷ്യന് ജീവിതത്തിൽ വീട്ടേണ്ട മൂന്നു കടങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തു, അത് ഇപ്രകാരമായിരുന്നു. ഒന്ന് ദേവന്മാരോടുള്ള കടം (മഹാവിഷ്ണുവിനോട് ) അത് ദാനധർമ്മങ്ങൾ ചെയ്യുകവഴി വീട്ടാം. രണ്ടാമത്തേത് സന്യാസിമാരോടുള്ള കടം (ശിവനോട്) അത് അറിവ് നേടുന്നത് വഴി വീട്ടാം. മൂന്നാമത്തേത് ബ്രഹ്മാവിനോടുള്ള കടം ആണ് അത് സന്താനങ്ങൾ ഉണ്ടാകുമ്പോഴാണ് തീരുക. അവരുടെ അനേകം സംശയങ്ങൾക്ക് ആ സന്യാസി ഉത്തരം നല്കിയ ശേഷം പുത്രന്മാർ ജനിക്കട്ടെ എന്ന് അവരെ അനുഗ്രഹിച്ച ശേഷം യാത്രയാക്കി. കിന്തത്തിനു മക്കൾ ഒന്നും ഉണ്ടായിരുന്നില്ല.
തുടരും…