മഹാഭാരതം കഥാരൂപത്തിൽ ഭാഗം-21

അതേ സമയം ഹസ്തനപുരിയിൽ ധൃതരാഷ്ട്രർ അല്പകാലത്തേക്ക് ആണെങ്കിലും അദേഹത്തിനു ലഭിച്ച രാജ പദവി ആസ്വദിക്കുകയായിരുന്നു. ശകുനി ഈ അവസരം ഉപയോഗിച്ച് ധൃതരാഷ്ട്രരെ വിധുരനും പാണ്ടുവിനും എതിരെ തിരിക്കാൻ വേണ്ടി പലതും പറഞ്ഞു. അദ്ദേഹം രാജാവാകാതിരുന്നത് വിദുരരുടെ കുബുദ്ധി കാരണമാണെന്നും ഇപ്പോൾ ധൃതരാഷ്ട്രരെ രാജാവാക്കിയിരിക്കുന്നത് പോലും ധൃതരാഷ്ട്രരെ അപമാനിക്കാൻ വേണ്ടിയാണെന്നും, ഇനി പാണ്ടു തിരിച്ചു വരാൻ പാടില്ല ധൃതരാഷ്ട്രർ തന്നെ രാജാവായി ഭരിക്കണം ഈ അവസരം ധൃതരാഷ്ട്രർ ഉപയോഗപെടുത്തണം എന്നും ശകുനി പറഞ്ഞു. പക്ഷെ ധൃതരാഷ്ട്രർ ഇതൊന്നും ചെവികൊണ്ടില്ല. തന്റെ സഹോദരന്മാർക്കെതിരെ തന്റെ മനസ്സിൽ വിഷം കുത്തിവെക്കാൻ നോക്കേണ്ട എന്ന് ധൃതരാഷ്ട്രർ ശകുനിയോടു പറഞ്ഞു.

കുറച്ചു നാൾ കഴിഞ്ഞു സത്യവതി ഭീഷ്മറിനെ വിളിപ്പിച്ചു പറഞ്ഞു. പാണ്ടുവിനെ കാണാതെ ഇനി വയ്യ അത് കൊണ്ട് എത്രയും പെട്ടെന്ന് പാണ്ടുവിനെ തിരിച്ചു വിളിക്കണം. ഭീഷ്മർ ഈ കാര്യം ധൃതരാഷ്ട്രരെ അറിയിച്ചു. അദേഹത്തിനു രാജാവായി ജീവിച്ചു കൊതി തീർന്നിരുന്നില്ല. ധൃതരാഷ്ട്രർ പലതും പറഞ്ഞു ആ തീരുമാനം മാറ്റാൻ ശ്രമിച്ചു. ധൃതരാഷ്ട്രർ രാജാവ് എന്ന സ്ഥാനം ശെരിക്കും അയാളുടെ അവകാശമായി കാണാൻ തുടങ്ങിയിരിക്കുന്നു. എന്ന് ഭീഷ്മർ മനസ്സിലാക്കി അതിന്റെ അപകടം തിരിച്ചറിഞ്ഞ ഭീഷ്മർ. ധൃതരാഷ്ട്രരെ ശകാരിച്ചു. ഒടുവിൽ പറഞ്ഞു, സത്യവതി നിന്റെ അമ്മയാണ് അവരുടെ സന്ദേശം ആജ്ഞയ്ക്ക് തുല്യമാണ്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു