മഹാഭാരതം കഥാരൂപത്തിൽ ഭാഗം-22

പാണ്ഡു വനത്തിൽ പോയതിനാൽ രാജാധികാരത്തിന്റെ സുഖം മനസ്സിലാക്കിയ ധൃതരാഷ്ട്രർക്ക് പാണ്ഡുവിനെ തിരിച്ചു വിളിക്കാൻ താല്പര്യമില്ലായിരുന്നു. സത്യവതിയുടെയും ഭീഷ്മരുടെയും വാക്കുകൾ മാനിച്ചു തിരിച്ചു വിളിക്കാൻ തീരുമാനിച്ചു. ധൃതരാഷ്ട്രർ പാണ്ഡുവിനെ ദൂതനെ അയച്ചു തിരിച്ചു വരേണ്ട കാര്യം അറിയിച്ചു. ഭക്ഷണം കഴിച്ച ശേഷം പുറപ്പെടാം എന്ന് പാണ്ടു ഭാര്യമാരോട് പറഞ്ഞു. അങ്ങനെ അവർ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോൾ പെട്ടെന്ന് എവിടെ നിന്നോ ഒരു പുലിയുടെ അലർച്ച കേട്ടു. അത് കേട്ടപ്പോൾ മാദ്രിക്ക് പുലിത്തോൽ കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നി, അവൾ തന്റെ ആഗ്രഹം പാണ്ടുവിനെ അറിയിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ ആഗ്രഹം സാധിച്ചിട്ടു മതി ഇനി ഭക്ഷണം പോലും എന്ന് തീരുമാനിച്ച് പാണ്ടു പുലിയെ തേടി ഇറങ്ങി. എന്തോ ശബ്ദം കേട്ട പാണ്ടു ആ ദിക്കിലേക്ക് അമ്പ് എയ്തു. അത് കൊണ്ടത്‌ മുനി കിന്തത്തിനും അദ്ധേഹത്തിന്റെ പത്നിക്കുമായിരുന്നു. പത്നി തത്ക്ഷണം മരിച്ചു. മുനി പാണ്ടുവിനു മാപ്പ് കൊടുക്കാൻ തയ്യാറായിരുനില്ല. ശബ്ദം കേട്ടു ജീവിയെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ ശബ്ദത്തെ അടിസ്ഥാനമാക്കി അമ്പ് ചെയ്യാൻ പാടില്ലായിരുന്നു എന്നും അങ്ങനെ ചെയ്തതിനാൽ രാജാവ് പാണ്ഡു നിയമം ലംഘിച്ചിരിക്കുന്നു. കൂടാതെ കിന്തത്തിനു കുട്ടികൾ ഇല്ലാത്തതു കാരണം ബ്രഹ്മാവിനോടുള്ള കടം വീട്ടാതെയാണ് കിന്തം മരിക്കുന്നത്. അത് കൊണ്ട് പാണ്ടുവും അങ്ങനെ തന്നെ മരിക്കണം എന്നും അതിനാൽ ഇനി പാണ്ടു അതിനു ശ്രമിച്ചാൽ തത്ക്ഷണം മരിക്കും എന്ന് കിന്തം പാണ്ഡുവിനെ ശപിച്ചു.

പാണ്ഡു ഭാര്യമാരോട് ശാപത്തിന്റെ കാര്യം മറച്ചു വെച്ച് കിന്തതിനെയും പത്നിയും അറിയാതെ കൊല്ലാൻ ഇടയായി എന്നും അതിനു പ്രായചിത്തമായി സന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നും പറഞ്ഞു. അവർ കൊട്ടാരത്തിലേക്ക് യാത്രയായി. പാണ്ടു സംഭവിച്ചത് കൊട്ടാരത്തിലെ എല്ലാവരെയും അറിയിച്ചു. അറിഞ്ഞു കൊണ്ടാണെങ്കിലും അല്ലെങ്കിലും ഹത്യ പാപമാണെന്നും അത് കൊണ്ട് ശിക്ഷ തന്നെ വേണമെന്നും. അറിയാതെ ചെയ്തതിനാൽ വനവാസമാണ് ശിക്ഷ, അറിഞ്ഞു കൊണ്ടായിരുനെങ്കിൽ വധശിക്ഷയാകുമായിരുന്നു എന്ന് വിധുരരും അറിയാതെ സംഭാവിച്ചതായതിനാൽ അത് ഒരു പാപം അല്ല എന്ന് ധൃതരാഷ്ട്രരും വാദിച്ചു. പാണ്ടു സ്വയം ശിക്ഷ വിധിച്ചു വനവാസം.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു