മഹാഭാരതം കഥാരൂപത്തിൽ ഭാഗം-23

മറ്റു ദ്രിക്സാക്ഷികൾ ഇല്ലാതിരുന്നിട്ട് കൂടിയും ചെയ്ത കുറ്റം ഇവിടെ വന്നു പറഞ്ഞു സ്വയം ശിക്ഷ വിധിച്ചത് ജനങ്ങൾക്ക്‌ ഒരു മാതൃകയാണ് എന്നും പാണ്ഡുവിന്റെ തീരുമാനം ശരിയാണ് എന്നും ഭീഷ്മർ പറഞ്ഞു.
പാണ്ടു ധൃതരാഷ്ട്രരെ രാജാവാക്കി വനവാസത്തിനു തയാറായി, ഒപ്പം പാണ്ടുവിന്റെ പത്നിമാരായ മാദ്രിയും കുന്തിയും. അവരെ അദ്ദേഹം തടയാൻ ശ്രമിച്ചെങ്കിലും സീത ശ്രീരാമനൊപ്പം വനവാസത്തിനു പോയത് പോലെ തന്നെയാണ് ഇതെന്നും അത് കൊണ്ട് ഞങ്ങളെ തടയരുത് എന്ന് കുന്തിയും മാദ്രിയും പാണ്ഡുവിനോട് അപേക്ഷിച്ചു. സമ്മതിക്കാതെ പാണ്ഡുവിനു വേറെ വഴിയില്ലായിരുന്നു. അവർ സത്യവതിയോടും ഭീഷ്മരിനോടും കൊട്ടാരത്തിലെ മറ്റു അംഗങ്ങളോടും യാത്ര പറഞ്ഞു അവർ വനവാസത്തിനു പുറപെട്ടു.

പാണ്ടുവിന്റെ വനവാസത്തെ കുറിച്ചു അറിഞ്ഞ ശകുനി സന്തോഷിച്ചു. ഇതാണ് ശരി എന്നും ധൃതരാഷ്ട്രർ തന്നെയാണ് രാജാവാകേണ്ടത് എന്നും ശകുനി ധൃതരാഷ്ട്രരോട് പറഞ്ഞു. അത് കേട്ടപ്പോൾ ധൃതരാഷ്ട്രർക്ക് സന്തോഷമായി. ശകുനിയോടുള്ള ധൃതരാഷ്ട്രരുടെ വിശ്വാസവും സ്നഹവും കൂടാൻ ശകുനിയുടെ ഈ അഭിപ്രായ പ്രകടനം കാരണമായി.

വനത്തിലെത്തിയ പാണ്ടു മറ്റു സന്യാസിമാരോടൊപ്പം പൂജകൾ ചെയ്തു കഴിച്ചുകൂട്ടി. ഒരിക്കൽ ബ്രഹ്മലോകത്തെയ്ക്ക് പോകാൻ തയ്യാറായ സന്യാസിമാരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയ പാണ്ടുവിനെ സന്യാസിമാർ തടഞ്ഞു. പാണ്ടുവിനു ബ്രഹ്മാവിനോടുള്ള കടം തീർക്കാതെ ബ്രഹ്മ ലോകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയില്ല എന്ന് അവർ പറഞ്ഞു. പാണ്ടു ധർമ്മ സങ്കടത്തിലായി. ചിന്തിച്ചു നിൽക്കുന്ന പാണ്ടുവിനോട്. അതിനുള്ള കാരണം അന്വേഷിച്ചു. ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പാണ്ഡു തനിക്കു കിട്ടിയ ശാപത്തെ കുറിച്ച് കുന്തിയോട് പറഞ്ഞു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു