മഹാഭാരതം കഥാരൂപത്തിൽ ഭാഗം-24

കുന്തിയും ശാപത്തെ കുറിച്ച് ഓർത്തു വിഷമിച്ചു. പെട്ടെന്ന് തന്നെ കുന്തി തനിക്കു ദുർവാസാവിൽ നിന്നും ലഭിച്ച വശീകരണമന്ത്രത്തെ കുറിച്ച് പാണ്ഡുവിനോട് പറഞ്ഞു. പാണ്ഡുവിന്റെ നിർദ്ദേശപ്രകാരം കുന്തി ധർമരാജനെ പ്രാർഥിച്ചു വരുത്തി അദ്ദേഹം കുന്തിക്ക് ഒരു പുത്രനെ സമ്മാനിച്ചു. അവനു അവർ യുധിഷ്ടിരൻ എന്ന് പേര് വെച്ചു.

ഈ വാർത്ത ഹസ്തിനപുരിയിലെത്തി, ഭീഷ്മർ ധൃതരാഷ്ട്രരെ അറിയിച്ചു. അറിഞ്ഞപ്പോൾ സത്യത്തിൽ ധൃതരാഷ്ട്രരും ഗാന്ധാരിയും നടുങ്ങിയെങ്കിലും അവർ അത് പ്രകടിപ്പിക്കാതെ അവരുടെ ആശംസകൾ പാണ്ഡുവിനെ അറിയിക്കാൻ പറഞ്ഞു.

ഒരിക്കൽ വേദവ്യാസൻ ഹസ്തിനപുരിയിൽ വന്നു താമസിച്ചിരുന്നു. അന്ന് അദ്ദേഹത്തിനു പൂജയ്ക്കും പ്രാർഥനയ്ക്കും വേണ്ടിയിരുന്ന കാര്യങ്ങളൊക്കെ ശ്രദ്ധയോടെ ഗാന്ധാരി ചെയ്തു കൊടുത്തു. ഗാന്ധാരിയുടെ പ്രവർത്തിയിൽ സന്തുഷ്ടനായ വേദവ്യാസൻ അവൾക്കു എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചു. അന്ന് ഗാന്ധാരി പറഞ്ഞിരുന്നു അവൾക്കു നൂറു പുത്രന്മാർ വേണമെന്ന്. കുറച്ചു കാലത്തിനു ശേഷം ഗാന്ധാരി ഗർഭിണിയായി. ഏകദേശം 2 വർഷം കഴിഞ്ഞും ഗാന്ധാരി പ്രസവിച്ചില്ല. ഈ സമയം ആണ് യുധിഷ്ടിരന്റെ ജന്മ വാർത്ത ഹസ്തിനപുരിയിൽ എത്തുന്നത്. ഇത് ഗാന്ധാരിയ്ക്ക് ഒരേ സമയം സങ്കടവും ദ്വേഷ്യവും ഉണ്ടാകാനിടയാക്കി. അവൾ ശക്തിയായി തന്റെ വയറ്റത്തടിച്ചു വിലപിച്ചു. ഇത് എന്താണ് ഇങ്ങനെ ദൈവമേ, ഞാൻ അല്ലെ ആദ്യം ഗർഭം ധരിച്ചത് എന്നിട്ട് ഇപ്പോൾ ആദ്യം അവർക്കാണല്ലോ ആദ്യം കുട്ടി ജനിച്ചത്‌. കുറച്ചു കാലം കൂടി കഴിഞ്ഞാണ് ഗാന്ധാരി പ്രസവിച്ചത്. പക്ഷെ അത് വെറും ഒരു മാംസപിണ്ഡമായിരുന്നു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു