മഹാഭാരതം കഥാരൂപത്തിൽ ഭാഗം-26

വീണ്ടും കുറച്ചു വർഷങ്ങൾക്കു ശേഷം പാണ്ഡുവിന്റെ നിർദേശപ്രകാരം കുന്തി വായുദേവനെ പ്രാർഥിച്ചു വരുത്തി അദ്ദേഹം കുന്തിക്ക് ഒരു പുത്രനെ സമ്മാനിച്ചു. ആ പുത്രൻ അറിയാതെ കുന്തിയുടെ കയ്യിൽ നിന്നും താഴെ ഒരു കരിങ്കല്ലിൽ വീണു കരിങ്കല്ല് തകർന്നു. അവൻ ഒരു സാധാരണ ആണ്‍ കുട്ടിയല്ല എന്ന് തിരിച്ചറിഞ്ഞ പാണ്ഡു അവനു ഭീമൻ എന്ന് പേരുവച്ചു.

മറ്റൊരു അവസരത്തിൽ പാണ്ടുവിന്റെ നിർദേശപ്രകാരം കുന്തി ഇന്ദ്രനെ പ്രാർത്ഥിച്ചു വരുത്തുകയും ഇന്ദ്രൻ ഒരു പുത്രനെ നല്കുകയും ചെയ്തു അവനു അർജ്ജുനൻ എന്ന് പേരും വച്ചു.

കുന്തി ഈ മന്ത്രം മാദ്രിക്ക് പറഞ്ഞു കൊടുത്തു. മാദ്രി അശ്വിനി കുമാരന്മാരിൽ നിന്നും ഇരട്ട പുത്രന്മാരെ നേടി അവർക്ക് നകുലൻ എന്നും സഹദേവൻ എന്നും പേര് വെച്ചു. അങ്ങനെ പാണ്ഡു ആവിശ്യപെട്ടത്‌ പോലെ അവർ രണ്ടു പേരും കൂടി പാണ്ഡുവിനു അഞ്ചു പുത്രന്മാരെ നല്കി വാക്ക് പാലിച്ചു. പാണ്ഡുവിന്റെ ഈ അഞ്ചു പുത്രന്മാരാണ് പഞ്ചപാണ്ഡവർ എന്ന് അറിയപെടുന്നത്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു