ഒറ്റയ്ക്കായ കുന്തിയേയും മക്കളെയും തിരിച്ചു ഹസ്തനപുരിയിൽ സന്യാസിമാർ കൊണ്ടാക്കാമെന്നു പറഞ്ഞു. സന്യാസിമാർ കുന്തിയെയും അഞ്ചു പുത്രന്മാരെയും ഹസ്തനപുരിയിൽ എത്തിച്ചു. കൊട്ടാരത്തിൽ അവരെ എല്ലാവരും കണ്ണീരോടെ സ്വീകരിച്ചു. അവർ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുന്തിയും മക്കളും എത്തിയത് അറിഞ്ഞു ബാലനായ ദുര്യോധനൻ ഗാന്ധാരിയോടു ചോദിച്ചു എന്തിനാണ് അവർ ഇങ്ങോട്ട് വന്നത് ഇത് എന്റെ വീടല്ലേ. കുട്ടി ദുര്യോധനന്റെ ചോദ്യം കേട്ട് ഗാന്ധാരി ആദ്യം നടുങ്ങിയെങ്കിലും അത് ഒട്ടും പുറത്ത് കാണിക്കാതെ പറഞ്ഞു ഇത് മോന്റെ വീടാണ് അവരുടേയും.
ദുര്യോധനു അത് ഇഷ്ടമായില്ല. പക്ഷെ അവൻ ഒന്നും പുറത്ത് കാണിച്ചില്ല. കുന്തി തന്റെ മക്കളെ ഓരോരുത്തരെയായി ഗാന്ധാരിക്കും ധൃതരാഷ്ട്രർക്കും പരിചയപെടുത്തി.
ഗാന്ധാരി ദുര്യോധനനോട് പറഞ്ഞു യുധിഷ്ടരൻ നിന്റെ ചേട്ടനാണ് അവനെ നമസ്കരിക്കൂ.
തുടരും…