മഹാഭാരതം കഥാരൂപത്തിൽ ഭാഗം-31

വ്യാസന്റെ വാക്കുകൾ ധൃതരാഷ്ട്രരെ കൂടുതൽ അസ്വസ്ഥനാക്കി ധൃതരാഷ്ട്രർ ഗാന്ധാരിയോടു തന്റെ അവസ്ഥ പറഞ്ഞു.

ധൃതരാഷ്ട്രർ: ഇത്രയും കാലം എല്ലാവരും ദുര്യോധനനോട് പറഞ്ഞത് എന്റെ കാലം കഴിഞ്ഞാൽ അടുത്ത രാജാവ് അവനായിരിക്കും എന്നാണ് അതിനു തക്ക വിധമാണ് ഇത്രയും കാലം അവനെ പരിശീലിപ്പിച്ചതും, എന്നിട്ട് എങ്ങനെയാണ് ഇനി അത് പറ്റില്ല എന്ന് പറയുക ?

ഗാന്ധാരി: പക്ഷെ വിധി അങ്ങനെയല്ലേ. നിങ്ങൾ തന്നെ എങ്ങനെയെങ്കിലും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

ധൃതരാഷ്ട്രർ: എങ്ങനെ ? ഇത്രയും കാലമായിട്ടും എനിക്ക് ഇപ്പോഴും തോന്നുന്നത് പാണ്ഡുവിനെ രാജാവാക്കിയത് എന്നോട് കാണിച്ച അനീതിയായിട്ടാണ്, ഞാൻ അന്ധനായിരുന്നു, പക്ഷെ ദുര്യോധനൻ അന്ധനല്ലല്ലോ. പിന്നെ എന്തിന്റെ പേരിൽ ആണ് അവനു രാജ സിംഹാസനത്തിനു അർഹതയില്ല എന്ന് ഞാൻ വിചാരിക്കേണ്ടത്. അത് കൊണ്ട് തന്നെ എനിക്ക് അവനെ അത് പറഞ്ഞു മനസ്സിലാക്കാനും കഴിയില്ല.
എന്നിട്ട് ധൃതരാഷ്ട്രർ ഗാന്ധാരിയോടു പറഞ്ഞു കുന്തിക്കും പാണ്ഡവർക്കും ഒരു കുറവും വരാതെ നീ നോക്കണം എന്ന്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു