വിദുരർ ഭീഷ്മരുടെ നിർദേശപ്രകാരം പാണ്ഡവരെ കൃപാചാര്യരുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനായി കൊണ്ട് ചെന്ന് ആക്കി. അവിടെ തന്നെയായിരുന്നു ദുര്യോധനനും. യുധിഷ്ഠിരന് കൃപാചാര്യർ തന്റെ അടുത്ത് ഒരു പ്രതേക സ്ഥാനം കൊടുത്തു. അതിനെ ചോദ്യം ചെയ്ത ദുര്യോധനനോട് അദ്ദേഹം പറഞ്ഞു, കുരു വംശത്തിലെ ഏറ്റവും മൂത്ത പുത്രനുള്ള സ്ഥാനമാണ് അത്. അത് യുധിഷ്ഠിരനുള്ളതാണ്. പാണ്ഡവരെ വിദുരർ ഗുരുകുലത്തിൽ എത്തിച്ചു അല്പസമയം കഴിഞ്ഞു ഒരു ഭടനെ അയച്ചു ധൃതരാഷ്ട്രർ കൃപാചാര്യരെ വിളിപ്പിച്ചു. കൃപാചാര്യർ കുട്ടികളെ നോക്കാൻ ഉള്ള ഉത്തരവാദിത്തം ദുര്യോധനനെ ഏല്പിച്ച ശേഷം കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
ധൃതരാഷ്ട്രരുടെ തേരാളിയായ അതിരഥൻ ജോലി ഉപേക്ഷിച്ചു പോകുകയാണ്. ഇതിനെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൃപാചാര്യരെ വിളിപ്പിച്ചത്.
ഭീഷ്മർ: പക്ഷെ… ഈ കാര്യം എന്തിനാണ് കൃപാചാര്യരുമിയി ചർച്ചചെയ്യുന്നത്. അദ്ദേഹം കുട്ടികളെ പഠിപ്പിക്കുകയായിരുന്നില്ലേ. കൂടാതെ പാണ്ഡവരെ ഇന്ന് അവിടെ ചെന്ന് ആക്കിയതല്ലേ ഉള്ളൂ. ഇന്ന് തന്നെ അദ്ദേഹത്തെ വിളിപ്പിക്കേണ്ടിയിരുന്നില്ല.
ധൃതരാഷ്ട്രർ : കൃപാചാര്യർ രാജ ഗുരുവല്ലേ? അദ്ദേഹം അറിയാതെ എങ്ങനെയാണ് ഞാൻ അതിരഥനെ പറഞ്ഞു അയക്കുന്നത്?
തുടരും…