കൊട്ടാരത്തിൽ ശകുനി ദുര്യോധനന്റെ മനസ്സിൽ പാണ്ഡവരോടുള്ള ശത്രുത വളർത്തുകയായിരുന്നു. പഞ്ചപാണ്ഡവർ ഒരു കയ്യിലെ അഞ്ചു വിരൽ പോലെയാണ്. അവ ഓരോന്നായി അരിഞ്ഞു വീഴ്ത്തണം. പക്ഷെ ശക്തിയോ ബുദ്ധിയോ കൊണ്ട് അത് ദുര്യോധനന് സാധ്യമാവില്ല എന്നും അത് കൊണ്ട് സ്നേഹം നടിച്ചു അവരെ ചതിച്ചു ഓരോരുത്തരെയായി ഇല്ലാതാക്കണം. എങ്കിൽ മാത്രമേ ഹസ്തിനപുരിയുടെ രാജാവാകാൻ ദുര്യോധനന് കഴിയുകയുള്ളൂ എന്നും ശകുനി ദുര്യോധനനോട് പറഞ്ഞു. ശകുനിയുടെ ഏഷണി മൂലം ദുര്യോദനന് പാണ്ഡവരോടുള്ള പക കൂടി വന്നു.
തുടരും…