അവർ ഓടി ചെന്ന് ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും കാര്യം പറഞ്ഞു. ഗാന്ധാരി ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ചശേഷം പറഞ്ഞു, അവർ മോന്റെ സഹോദരങ്ങളല്ലേ ഇനി അങ്ങനെ ഒന്നും ചെയ്യരുത് എന്ന്.
ഭീമൻ അതിനു ഉത്തരം പറഞ്ഞത് കുറച്ചു നാൾ മുൻപ് നടന്ന ഒരു സംഭവം വെച്ചായിരുന്നു.
ഒരിക്കൽ ഭീമനും ദുര്യോധനനും ദുശ്ശാസനനും ചേർന്ന് കുറെ മാങ്ങ പറിച്ചു. മാങ്ങയെല്ലാം അഴുക്കാണ് എന്നും ഞങ്ങൾ ഇതെല്ലം കഴുകിയിട്ട് വരാം അത് വരെ നീ ഇവിടെ ഇരുന്നു വിശ്രമിക്ക് എന്ന് ഭീമനോട് പറഞ്ഞിട്ട് അവർ അതും കൊണ്ട് പോയി. കാത്തിരുന്നു തളർന്നു ഭീമൻ ഉറങ്ങിപോയി. അവർ അത് കൊണ്ട് പോയി ഗുരുകുലത്തിലെ മറ്റു കുട്ടികളുമായി പങ്കു വെച്ചു എന്നിട്ട് മാങ്ങാണ്ടികൾ പെറുക്കിയെടുത്തു കൊണ്ട് വന്നു. ഭീമനെ വിളിച്ചു ഉണർത്തിയിട്ടു പറഞ്ഞു. മാങ്ങയുടെ ബാക്കി ഭാഗമെല്ലാം കഴുകിയപ്പോൾ ഒലിച്ചു പോയി.
ഈ സംഭവം വിവരിച്ച ശേഷം ഭീമൻ ചോദിച്ചു ഇതിൽ എവിടെയാണ് വല്യമ്മേ സഹോദരസ്നേഹം ?
ദുഖം അടക്കാനാവാതെ ഗാന്ധാരി ഭീമനെ വാരി പുണർന്ന ശേഷം പറഞ്ഞു ഇതൊന്നും മോൻ അമ്മയോട് (കുന്തിയോട് ) പറയരുത്. എന്നിട്ട് ഭീമനെ പറഞ്ഞയച്ചു.
ഇതെല്ലാം കേട്ട ധൃതരാഷ്ട്രർക്ക് തന്റെ മകൻ ചെയ്തതിൽ തെറ്റ് ഒന്നും കാണാൻ കഴിഞ്ഞില്ല. അവൻ കുട്ടിയാണെന്നും, അവനോടു ഇവർ ചെയ്യുന്ന അനീതി സഹിക്കാനാകാതെയാണ് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നായിരുന്നു അദ്ധേഹത്തിന്റെ പക്ഷം.
തുടരും…