ഭീഷ്മർ ദ്രോണാചാര്യരോട് പറഞ്ഞു, കൃപാചാര്യർ രാജഗുരു കൂടിയായത് കൊണ്ട് മറ്റു ആവിശ്യങ്ങൾ കാരണം കുട്ടികളെ ശരിക്കു പഠിപ്പിക്കാൻ കഴിയുന്നില്ല, അതുകൊണ്ട് അങ്ങ് അവരെ പഠിപ്പിക്കണം. അതിനാണ് അങ്ങയെ കൃപാചാര്യർ പറഞ്ഞതനുസരിച്ച് വിളിപ്പിച്ചത്.
പെട്ടെന്ന് അവിടേക്ക് ശകുനിയും ദുര്യോധനനും വന്നു. ശകുനി കൊടുത്ത ഒരു കിഴി പണം ദുര്യോധനൻ ദ്രോണരുടെ കാൽക്കൽ വെച്ചു നമസ്കരിച്ചിട്ട് പറഞ്ഞു ഇത് എന്റെ ഗുരുദക്ഷിണയാണ്.
ദ്രോണർ: ആരെയും പഠിപ്പിക്കാതെ ഞാൻ ഗുരുദക്ഷിണ സ്വീകരിക്കില്ല.
ദ്രോണർ പറഞ്ഞത് അത്ര രസിച്ചില്ലെങ്കിലും ശകുനി അത് ഉള്ളിലൊതുക്കി.
ശകുനി: ഞങ്ങളോട് ക്ഷമിക്കണം.
ഭീഷ്മർ: പണത്തിനെ അറിവുമായി തുലനം ചെയ്യരുത്. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം പോലെയാണ്.
ഭീഷ്മർ വീണ്ടും തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ് എന്ന് ശകുനിക്ക് തോന്നി. അയാൾ ഒന്നും മിണ്ടാതെ ദുര്യോധനനെയും കൊണ്ട് അവിടെ നിന്നും പോയി.
തുടരും…