മഹാഭാരതം കഥാരൂപത്തിൽ ഭാഗം-50

അങ്ങനെ ദ്രോണർ അർജ്ജുനനെയും അശ്വത്ഥാമാവിനെയും ചക്രവ്യൂഹത്തെ കുറിച്ചു പഠിപ്പിച്ചു.
അന്ന് രാത്രി അർജ്ജുനൻ എന്തോ ശബ്ദം കേട്ട് എഴുന്നേറ്റു നോക്കിയപ്പോൾ ഭീമൻ ഇരുട്ടത്തിരുന്നു ഭക്ഷണം കഴിക്കുന്നു.
ഭീമൻ : നിനക്ക് വേണോ ശബ്ദം ഉണ്ടാക്കല്ലേ മറ്റുള്ളവർ ഉണരും. ആകെ കുറച്ചേ ഉള്ളു.
അർജ്ജുനൻ : ചേട്ടൻ എങ്ങനെയാണ് ഇരുട്ടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്‌? കൈ തെറ്റില്ലെ?
ഭീമൻ : ഇല്ല, കണ്ടു പഠിക്ക് കൈകൾക്കും കണ്ണുകൾ ഉണ്ട്. എന്റെ വാ അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടാകുമെല്ലോ പിന്നെ എങ്ങനെയാണ് തെറ്റുക.
ഇത് കേട്ടപ്പോൾ അർജ്ജുനനു ഒരു ആശയം തോന്നി. അവൻ ഓടി ചെന്ന് അമ്പും വില്ലും എടുത്തു ഇരുട്ടത്ത് ലക്ഷ്യത്തിൽ കൊള്ളിക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. അവൻ അത് തുടർന്നു.
ദ്രോണാചാര്യർ ഉറങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിൽ ദ്രുപദന്റെ വാക്കുകൾ മുഴങ്ങികൊണ്ടിരുന്നു
“നീ എന്തു വേണമെങ്കിലും ചോദിച്ചോളൂ ഞാൻ നിനക്കതു തരാം കാരണം നീ ഒരു ബ്രാഹ്മണനാണ്, അല്ലാതെ സുഹൃത്താണ് എന്നൊന്നും പറയല്ലേ. സുഹൃത് ബന്ധം തുല്യർ തമ്മിലാണ് വേണ്ടത്, ഞാൻ ഒരു രാജാവാണ്. അന്ന് കുട്ടികാലത്ത് വിവരമില്ലാത്ത കാലത്ത് പറഞ്ഞതൊക്കെ നീ മറന്നേക്ക്”
ദ്രോണരെ ചിന്തയിൽ നിന്നും ഉണർത്തിയത് അമ്പു തറക്കുന്ന ശബ്ദമാണ്. ദ്രോണർ അർജ്ജുനന്റെ അടുത്തെത്തി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു