അടുത്തതായി അർജ്ജുനന്റെ ഊഴമായിരുന്നു.
അർജ്ജുനൻ ദ്രോണാചാര്യർ പറഞ്ഞത് അനുസരിച്ച് അമ്പു എയ്തു ചുഴലി കാറ്റ്, മഴ, തീ, ഒരു പർവതം എന്നിവ സൃഷ്ടിച്ചു. അവസാനം അമ്പു എയ്തു മായാ വിദ്യയിലൂടെ അപ്രത്യക്ഷനാകുയും മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപെടുകയും ചെയ്തു.
അർജ്ജുനനന്റെ പ്രകടനത്തിന് ശേഷം ദ്രോണർ എഴുന്നേറ്റു തന്റെ പ്രിയ ശിഷ്യന്റെ കഴിവ് ജനങ്ങളും മനസ്സിലാക്കട്ടെ എന്ന് കരുതി ജനങ്ങളോട് പറഞ്ഞു. അർജ്ജുനൻ എന്റെ പ്രിയ ശിഷ്യനായത് കൊണ്ട് പറയുകയല്ല ഇവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വില്ലാളി. ഇവനെ ജയിക്കാൻ കഴിവുള്ളവർ ആരും ഈ ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല.
പെട്ടെന്ന് ആ സദസ്സിലേക്ക് ഒരു യുവാവ് കടന്നു വന്നു ചോദിച്ചു.
പരീക്ഷിക്കാതെ എങ്ങനെയാണ് അത് നിശ്ചയിക്കുന്നത്. ഇവനുള്ളതിൽ ഒരു ഗുണം മാത്രമേ എനിക്ക് കുറവുള്ളൂ. അത് ഞാൻ അങ്ങയുടെ (ദ്രോണാചാര്യരുടെ) ശിഷ്യനല്ലഎന്നതാണ്.
ഇത്രയും പറഞ്ഞു കർണ്ണൻ ആകാശത്തേക്ക് ഒരു അമ്പു എയ്തു ഒരു മാല സൃഷ്ട്ടിച്ചു ധൃതരാഷ്ട്രരുടെ കഴുത്തിൽ അണിയിച്ചു. അതിനു ശേഷം പരസ്യമായി അർജ്ജുനനെ വെല്ലുവിളിച്ചു.
അപ്പോൾ കൃപാചാര്യർ കർണ്ണനോട് പറഞ്ഞു ആദ്യം നീ ഈ വെല്ലുവിളിക്കുന്ന അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കിക്കോളൂ. പാണ്ഡുവിൻ്റെയും കുന്തിയുടെയും പുത്രൻ ദ്രോണാചാര്യരുടെ ശിഷ്യൻ മഹാരാജാവ് ധൃതരാഷ്ട്രരുടെ അനുജന്റെ മകൻ. ഇനി നീ ആരാണെന്ന് പറ? ഏതു കുലത്തിൽ ജനിച്ചു? ആരുടെ മകനാണ് നീ?
തുടരും…