പാണ്ഡവരുടെയും കൗരവരുടെയും ആയുധ അഭ്യാസങ്ങൾ ഒക്കെ കഴിഞ്ഞു. ദ്രോണർ ഗുരു ദക്ഷിണയായി പാഞ്ചാല രാജാവായ ദ്രുപദനെ പിടിച്ചു കൊണ്ട് വരാൻ ആവശ്യപ്പെട്ടു. ഇപ്പോൾ കൊണ്ടു വരാമെന്നു പറഞ്ഞു പോയ കർണൻ ഉൾപ്പെടെയുള്ള കൗരവർക്ക് തോറ്റ് പിൻവാങ്ങേണ്ടി വന്നു.
തുടർന്ന് വായിക്കുക…
പാണ്ഡവർ ദ്രോണരോട്: ഗുരു ഞങ്ങൾ പോയി വരാം.
പഞ്ചപാണ്ഡവർ ദ്രുപദന്റെ വലിയ സേനയുടെ അടുത്തേക്ക് പാഞ്ഞു അടുത്തു.
എതിർപക്ഷത്തു വെറും അഞ്ചു പേരെ കണ്ട ദ്രുപദൻ അവരെ പരിഹസിച്ചു. എന്നാൽ അവർ ദ്രുപദന്റെ സേനയെ നാമാവശേഷമാക്കി.അർജ്ജുനൻ അമ്പു എയ്തു ദ്രുപദന്റെ വില്ലുകൾ ഓടിച്ചു. എന്നിട്ട് ദ്രുപദനെ പിടിച്ചു കെട്ടി ദ്രോണാചാര്യരുടെ അടുത്ത് കൊണ്ട് വന്നു.
ദ്രോണാചാര്യർ: ഇപ്പോൾ നീ എന്നെ നിന്റെ സുഹൃത്തായി കരുതുന്നോ? പക്ഷെ ഇപ്പോൾ നീ എന്റെ ശിഷ്യൻ മാരോട് പോലും സമമല്ല. നീ നിന്റെ വാക്ക് പാലിച്ചില്ല പക്ഷെ ഞാൻ എന്റെ വാക്ക് പാലിക്കുന്നു. എനിക്കുള്ളതെല്ലാം നിനക്കും ഉള്ളതാണ് അത് കൊണ്ട് രാജ്യത്തിന്റെ പകുതി ഞാൻ നിനക്ക് തരുന്നു. നിന്റെ രാജ്യത്തുള്ള പശുക്കളെ ഞാൻ തുല്യമായി ഭാഗിക്കും. അപ്പോൾ നമ്മൾ സമന്മാരാകും. എന്നിട്ട് നിന്റെ പശുക്കളിൽ നിന്നും ഒന്നിനെ ഞാൻ എടുക്കും എന്നിട്ട് ഞാൻ അതിനെയും കൊണ്ട് ക്രിപിയോടു ചെന്ന് പറയും. ഞാൻ ദ്രുപദന്റെയടുത്തു നിന്നും പശുവിനെയും കൊണ്ട് വന്നിരിക്കുന്നു എന്ന്.
ദ്രോണർ പറഞ്ഞത് പോലെ വീട്ടിൽ എത്തി പശുവിനെ ക്രിപിയെ ഏല്പ്പിച്ചു തന്റെ പ്രതികാരം പൂർത്തിയാക്കി. എന്നിട്ട് അശ്വത്ഥാമാവിനോട് പറഞ്ഞു. ഇനി നീ ഒരു രാജ്യത്തിന്റെ അധിപനാണ്, പക്ഷെ നീ എന്നാലും ഒരു ക്ഷത്രിയനാവില്ല.
കാരണം നീ ഒരു ആചാര്യന്റെ മകനാണ്. നിന്റെ ധർമ്മം എന്നത് പഠിക്കുകയും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുക എന്നതാണ്.
തുടരും…