മഹാഭാരതം കഥാരൂപത്തിൽ ഭാഗം-64

ശകുനി അയച്ച ചാരൻ അയാളുടെ ജോലി കൃത്യമായി ചെയ്തു. ദുര്യോധനെ രാജാവാക്കിയാൽ ജനങ്ങൾ രാജാവിനെതിരെ തിരിയും എന്നും, എല്ലാവർക്കും യുധിഷ്ഠിരനെ യുവരാജാവാക്കുന്നതാണ് ഇഷ്ടം എന്നും അറിയിച്ചു. ഇത് മനസ്സിലാക്കി യുധിഷ്ഠിരനെ യുവരാജാവാക്കാൻ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ധൃതരാഷ്ട്രർ തീരുമാനിച്ചു. ശകുനി ഈ വിവരം ദുര്യോധനനെ അറിയിക്കുകയും നീ നിന്റെ അധികാരം നേരിട്ട് ചോദിച്ചു വാങ്ങണം. തന്നില്ലെങ്കിൽ പിടിച്ചു എടുക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു.

ദുര്യോധനൻ നേരിട്ട് അധികാരം ചോദിച്ചു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മുന്നിൽ എത്തി.
ദുര്യോധനൻ: അച്ഛൻ അന്ധനാണ് സമ്മതിച്ചു പക്ഷെ ഞാൻ അന്ധനല്ലല്ലോ. ഞാനാണ് കുരുവംശത്തിലെ ഏറ്റവും മൂത്ത പുത്രനായ ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. പിന്നെ എങ്ങനെയാണ് അച്ഛന്റെ അനുജനായ പാണ്ടുവിന്റെ പുത്രൻ യുധിഷ്ഠിരനെ രാജാവാക്കുന്നത് ?

സത്യത്തിൽ ജനങ്ങളുടെ പ്രതീക്ഷ തകർത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്തു മാത്രമാണ് ധൃതരാഷ്ട്രർ യുധിഷ്ഠിരനെ യുവരാജാവാക്കാൻ തീരുമാനിച്ചത്. അദ്ധേഹത്തിന്റെ കാഴ്ച്ചപ്പാടിലും ദുര്യോധനന്റെ ചോദ്യം കൃത്യമായ ഒരു ഉത്തരം അർഹിക്കുന്നതാണ്. അതിനു വിധുരർക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് എന്ന് അദ്ദേഹം സദസ്സിൽ ചോദിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു