വിദുരർ: അങ്ങയുടെ സമ്പത്തിൽ മാത്രമേ പുത്രൻ എന്ന നിലയിൽ ദുര്യോധനന് അവകാശമുള്ളൂ. രാജ്യം അങ്ങയുടെ (ധൃതരാഷ്ട്രരുടെ) സ്വന്തമല്ല. യുവരാജാവാകാനുള്ള യോഗ്യത യുധിഷ്ഠിരനുള്ളത് കൊണ്ടാണ് യുവരാജാവാക്കാൻ പറയുന്നത്, അല്ലാതെ കുരു വംശത്തിലെ മൂത്ത പുത്രനായത് കൊണ്ട് മാത്രമല്ല.
വിധുരർ പറഞ്ഞതിനെ ശരിവെക്കുന്ന വിധമായിരുന്നു ദ്രോണരും കൃപാചാര്യരും ഭീഷ്മരും സംസാരിച്ചത്.
അടുത്ത ദിവസം യുവരാജാവ് ആരാണെന്നു പറയേണ്ട ദിവസമായിരുന്നു.
രാജ സദസ്സിൽ കൗരവരും പാണ്ഡവരും ഭീഷ്മരും അടക്കമുള്ള എല്ലാവരും ഒത്തുകൂടി. പെട്ടെന്ന് നാല് കുറ്റവാളികളെ അവിടെ ഹാജരാക്കി. അവർ നാല് പേരും കൂടി ഒരാളെ കൊന്നു എന്നതായിരുന്നു അവർ ചെയ്ത കുറ്റം. അത് അവർ സമ്മതിക്കുകയും ചെയ്തു. അവർക്കുള്ള ശിക്ഷ ധൃതരാഷ്ട്രർ പറയാൻ തുടങ്ങിയപ്പോൾ വിദുരർ ധൃതരാഷ്ട്രരെ തടഞ്ഞു.
വിധുരർ: എന്റെ അഭിപ്രായത്തിൽ. ഈ കാര്യത്തിൽ വിധിപറയാനുള്ള അവസരം കുമാരന്മാർക്കു കൊടുക്കണം അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമായി ഇത് മാറട്ടെ.
ഭീഷ്മരും അത് തന്നെ പറഞ്ഞു. അങ്ങനെ ധൃതരാഷ്ട്രർ കുമാരന്മാർക്കു വിധി പറയാനുള്ള അവസരം നല്കി.
തുടരും…