ആദ്യത്തെ അവസരം ദുര്യോധനന്റെതായിരുന്നു. ദുര്യോധനൻ ഒട്ടും അമാന്തിക്കാതെ അവർക്ക് നാല് പേർക്കും വധശിക്ഷ വിധിച്ചു. കൊട്ടാരത്തിലെ ഭൂരി പക്ഷം ആളുകളും അത് ഇഷ്ടപ്പെടുകയും ദുര്യോധനന് ജയ് വിളിക്കുകയും ചെയ്തു.
അടുത്തതായി യുധിഷ്ഠിരന്റെ അവസരമായിരുന്നു.
യുധിഷ്ഠിരൻ: ആദ്യം അവരുടെ ജാതി അറിയണം, എന്നിട്ട് മാത്രമേ ഞാൻ ശിക്ഷ വിധിക്കുകയുള്ളൂ.
എല്ലാവരും അത്ഭുതപ്പെട്ടു പോയി.
അപരാധികളോട് അവരുടെ ജാതിയേതാണ് എന്ന് പറയാൻ ധൃതരാഷ്ട്രർ പറഞ്ഞു. അവർ നാല് പേരും ജാതി പറഞ്ഞു. അവർ ശൂദ്രൻ, വൈശ്യർ, ക്ഷത്രിയൻ, ബ്രാഹ്മണൻ എന്നിങ്ങനെയായിരുന്നു.
യുധിഷ്ഠിരൻ ശിക്ഷ വിധിച്ചു. ശൂദ്രന് നാല് വർഷം, വൈശ്യർക്ക് എട്ടു വർഷം, ക്ഷത്രിയനു പതിനാറു വർഷം തടവും, ബ്രാഹ്മണന് വധശിക്ഷ നല്കാൻ പാടില്ല അത് കൊണ്ട് ബ്രാഹ്മണന് എന്ത് ശിക്ഷ നല്കണം എന്ന് കൃപാചാര്യർ തീരുമാനിക്കട്ടെ എന്ന് യുധിഷ്ഠിരൻ പറഞ്ഞു.
ശകുനി: കൊള്ളാം കൊള്ളാം, എന്തൊരു ന്യായമായ വിധി. ഒരേ കുറ്റത്തിന് നാല് രീതിയിലുള്ള ശിക്ഷ!! ഭയങ്കരം തന്നെ.
കൊട്ടാരത്തിലെ അംഗങ്ങളും യുധിഷ്ഠിരന്റെ വിധിയെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
തുടരും…