മഹാഭാരതം കഥാരൂപത്തിൽ ഭാഗം -68

ഹസ്തിനപുരിയിൽ യുധിഷ്ഠിരനായിരുന്നു യുവരാജാവെങ്കിലും ഖജനാവിന്റെ ചുമതല ദുര്യോധനനായിരുന്നു. ദുര്യോധനൻ കഴിയുന്നത്ര ആളുകളെ പണവും ആഭരണങ്ങളും കൊടുത്തു തന്റെ പക്ഷത്താക്കി. എന്നിട്ടും യുധിഷ്ഠിരന്റെ പ്രശസ്തിയില്ലാതാക്കാൻ ദുര്യോധനന് കഴിഞ്ഞില്ല.
ശകുനി യുധിഷ്ഠിരനെ കൊല്ലാൻ ഗൂഡാലോചന നടത്തി. വാരണാവട്ടിൽ വെച്ച് ശിവനെ പൂജിക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ഹസ്തിനപുരിയിൽ നിന്നും രാജാവ് പോകുന്ന പതിവുണ്ടായിരുന്നു.
ശകുനി ദുര്യോധനോട് പറഞ്ഞു ഈ പ്രാവിശ്യം അവിടെ എങ്ങനെയെങ്കിലും യുവരാജാവായ യുധിഷ്ഠിരനെ അയയ്ക്കണം. അത് എങ്ങനെയെങ്കിലും ദുര്യോധനൻ ധൃതരാഷ്ട്രരെ കൊണ്ട് സമ്മതിപ്പിക്കണം. ശകുനി അവിടെ പുരോചനൻ എന്ന ഒരു ശില്പിയെ കൊണ്ട് കോലരക്കിന്റെ തടി കൊണ്ട് ഒരു വീട് ഉണ്ടാക്കിപ്പിച്ചിരുന്നു.

യുധിഷ്ഠിരനെ ആ വീട്ടിൽ എത്തിച്ച ശേഷം തീയിട്ടു ആ വീട്ടിൽ കുടുക്കി കൊല്ലാനായിരുന്നു ശകുനിയുടെ പദ്ധതി.
തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു