ധൃതരാഷ്ട്രർ: ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ?
ശകുനി: വാരണവട്ടിലേയ്ക്ക് യുധിഷ്ഠിരനെ അയക്കണം. അങ്ങ് അത്രമാത്രം ചെയ്താൽ മതി. ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം.
ഇതൊന്നും അറിയാതെ കൊട്ടാരത്തിൽ തന്നെ മറ്റൊരു സ്ഥലത്ത് വിദുരർ തന്റെ ആശങ്കകൾ ഭീഷ്മരിനെ അറിയിച്ചു. ഖജനാവ് പെട്ടെന്ന് കാലിയാകുന്നത് ദുര്യോധനൻ പണം കൊടുത്തു ജനങ്ങളെ തന്റെ ഭാഗം ചേർക്കുന്നത് കൊണ്ടാണെന്നും. ദുര്യോധനനും ശകുനിയും ചേർന്ന് എന്തൊക്കെയോ പദ്ധതികൾ നടത്തുന്നുണ്ട്. ചിലപ്പോൾ യുധിഷ്ഠിരൻ രാജാവാകാൻ അവർ സമ്മതിക്കില്ല. അതിനു വേണ്ടി അവർ എന്തും ചെയ്യും എന്നും വിദുരർ പറഞ്ഞു.
ഭീഷ്മർ ഇത് കേട്ട് കൂടുതൽ അസ്വസ്ഥനായി.
വൈകാതെ പുരോചനൻ ഹസ്തിനപുരിയിൽ എത്തുകയും കോലരക്ക് കൊണ്ടുള്ള വീട് തയ്യാറായ വിവരം ദുര്യോധനനെയും ശകുനിയെയും അറിയിക്കുകയും ചെയ്തു. ദുര്യോധനൻ പുരോചനന്‍ ധാരാളം സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു. നല്ല പോലെ സല്ക്കരിച്ചു തിരിച്ചയച്ചു.
തുടരും…