ധൃതരാഷ്ട്രർ ഭീഷ്മരോട് അഭിപ്രായം ചോദിച്ചു.
ധൃതരാഷ്ട്രർ: ജനങ്ങൾ വിചാരിക്കുന്നത് ഞാൻ യുധിഷ്ഠിരനെ രാജാവാക്കാൻ ഇഷ്ട്ടപ്പെടുന്നില്ല, ഞാൻ എന്റെ മകനെ രാജാവാക്കാൻ നോക്കും എന്നാണ്. അതുകൊണ്ട് അവരുടെ തെറ്റിദ്ധാരണ മാറ്റാനായി യുധിഷ്ഠിരനെ വാരണാവതത്തിലേക്ക് അയക്കാം ഒപ്പം ദുര്യോധനനെയും. എന്നാലെങ്കിലും അവർക്ക് മനസ്സിലാകുമെല്ലൊ യുധിഷ്ഠിരനെ തന്നെയാണ് രാജാവാക്കാൻ പോകുന്നത് എന്നും, അവർക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും. അങ്ങ് എന്ത് പറയുന്നു ?
ഭീഷ്മർ: യുധിഷ്ഠിരനെ എന്തായാലും വാരണാവതത്തിലേക്ക് അയക്കണം. പക്ഷെ ഒപ്പം അങ്ങോ ദുര്യോധനനോ പോകേണ്ടതില്ല. ഒരു രാജാവ് ജനങ്ങളെ സ്നേഹിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ പേടിക്കുകയല്ല. ജനം എന്ത് വിചാരിക്കും എന്ന് പേടിച്ചു എന്തെങ്കിലും ചെയ്യുന്നത് ഒരു രാജാവിന് ചേർന്നതല്ല. അത് കൊണ്ട് യുധിഷ്ഠിരൻ ഒറ്റയ്ക്ക് വാരണാവതത്തിലേക്ക് പോകട്ടെ എന്നാണു എന്റെ അഭിപ്രായം.
അതേ സമയം പാണ്ഡവർ യുധിഷ്ഠിരൻ യുവരാജാവായതു ആഘോഷിക്കാനായി അവരുടെ വിജയം പ്രഖ്യാപിച്ചു കൊണ്ട് യാത്രയിലായിരുന്നു.
ഭീമൻ മാത്രം ദ്വാരകയിൽ പോകുകയും ബലരാമനിൽ നിന്നും ഗദാ യുദ്ധം പഠിക്കുകയും ചെയ്തു. എന്നിട്ട് പാണ്ഡവർ ഒരുമിച്ച് ഹസ്തിനപുരിയിലേക്ക് തിരിച്ചു. അവരുടെ കയ്യിൽ അവർ വെട്ടിപ്പിടിച്ച അനേകം കിരീടങ്ങളും, ആഭരണങ്ങളും മറ്റും ഉണ്ടായിരുന്നു. അവർ അതെല്ലാം രാജാവിന് സമർപ്പിച്ചു.
തുടരും…