മഹാഭാരതം കഥാരൂപത്തിൽ ഭാഗം-76

തുടർന്ന് ഈ പ്രാവശ്യത്തെ ഉത്സവത്തിനു ഹസ്തിനപുരിയെ പ്രതിനിധാനം ചെയ്തു യുധിഷ്ഠിരൻ വാരണാവതത്തിലേക്ക് പോകണം എന്ന് ധൃതതരാഷ്ട്രർ യുധിഷ്ഠിരനോട് പറഞ്ഞു. ദുര്യോധനനെ കൂടി ഒപ്പം അയയ്ക്കുമായിരുന്നു. പക്ഷെ ഖജനാവ് കാലിയായിരിക്കുന്ന ഈ സന്ദർഭത്തിൽ അത് സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

ദുര്യോധനൻ: ജ്യേഷ്ഠന് വേണ്ടി പുരോചനൻ വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു മനോഹരമായ വീടും അവിടെ നിർമ്മിച്ചിട്ടുണ്ട്.

യുധിഷ്ഠിരൻ: ഓഹോ, അങ്ങനെയാണെങ്കിൽ ഞാൻ എന്തായാലും വാരണാവതത്തിലേക്ക് പോകും.

അങ്ങനെ ദുര്യോധനന്റെയും ശകുനിയുടെയും ചതി തിരിച്ചറിയാതെ വാരണാവതത്തിലേക്ക് പോകാം എന്ന് യുധിഷ്ഠിരൻ സമ്മതിച്ചു.

പക്ഷെ ശകുനിക്ക് അതുകൊണ്ടും തൃപ്തി ആയില്ല .

ശകുനി: ദുര്യോധനാ, യുധിഷ്ഠിരൻ മാത്രം ഇല്ലാതായതുകൊണ്ട് നമുക്ക് പ്രയോജനമുണ്ടാകില്ല. നിനക്കറിയില്ല വിദുരരുടെ ബുദ്ധി. അയാൾ പെട്ടെന്ന് തന്നെ തിരിച്ചറിയും എന്നിട്ട് ഭീഷ്മരിനെ അറിയിക്കും. അങ്ങനെ സംഭവിച്ചാൽ നീതിമാനായ ഭീഷ്മർ എന്തായിരിക്കും തീരുമാനിക്കുക എന്ന് നിനക്ക് ഊഹിക്കാമെല്ലൊ?

ദുര്യോധനൻ: പക്ഷെ അനുജൻമാരെ കൂടി എന്ത് പറഞ്ഞു അയക്കും?

ശകുനി: അവരുടെ ഒപ്പം കുന്തിയെയും കൂടി അയക്കാൻ കഴിഞ്ഞാൽ നമ്മൾക്ക് പിന്നെ ഒന്നും പേടിക്കാനില്ല. പക്ഷെ മറ്റു പാണ്ഡവരെയും കുന്തിയെയും കൂടി

വാരണാവതത്തിലെയ്ക്ക് അയയ്ക്കാൻ എന്താണ് ഒരു വഴി?

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു