കർണ്ണൻ: ഇപ്പോഴും സമയം ഉണ്ട് ഈ ചതി വേണ്ട, അവർ ഇതിലും നല്ല ഒരു മരണം അർഹിക്കുന്നു.
ദുര്യോധനൻ: പക്ഷെ കർണ്ണാ, പാണ്ഡു തട്ടിയെടുത്തത് എന്റെ അച്ഛന് അവകാശപ്പെട്ട സിംഹാസനമാണ്. ഇനി അതിൽ പാണ്ഡുവിന്റെ പുത്രൻ യുധിഷ്ഠിരൻ കൂടി ഇരിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല. വേണമെങ്കിൽ നിന്നെ ഞാൻ ഹസ്തിനപുരിയുടെ രാജാവാക്കും, പക്ഷെ യുധിഷ്ഠിരൻ രാജാവാകുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.
കർണ്ണൻ: എനിക്ക് അധികാര മോഹം ഒന്നും ഇല്ല, അഥവാ ഏതെങ്കിലും വഴി ഹസ്തിനപുരിയുടെ അധികാരം എന്റെ കയ്യിൽ എത്തിയാൽ അത് ഞാൻ നിനക്ക് തരും. നീ ഈ ചെയ്യാൻ പോകുന്നത് ഒന്നും നീതിയല്ല എന്ന് എന്റെ മനസ്സ് പറയുന്നു. പക്ഷെ ഞാൻ എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നതിനാൽ നിന്റെ വഴി തെറ്റാണ് എന്ന് അറിയാമെങ്കിലും ഞാൻ നിന്റെ ഒപ്പം ഉണ്ടാകും.
ശകുനിയുടെ സംസാരം രഹസ്യമായി കേട്ട ഒരു ചാരൻ വിധുരറിനെ വിവരം അറിയിച്ചു.വിദുരർ ഒരു ദൂതനെ അയച്ചു രഹസ്യമായി വിവരം യുധിഷ്ഠിരനെ അറിയിച്ചു. എന്നിട്ട് അവർ തീ വെക്കുന്നതിനു ഒരു ദിവസം മുൻപ് തന്നെ വീടിനു തീ വെച്ച ശേഷം ദൂതൻ തുരന്ന വഴി എല്ലാവരും രക്ഷപെടാൻ പറഞ്ഞു.
ദൂതൻ തുരങ്കം പൂർത്തിയാക്കി പാണ്ഡവരുടെ അനുമതിയോടെ യാത്രയായി.
പാണ്ഡവർ തുരങ്കം ഒരു പരവതാനി കൊണ്ട് മൂടി രഹസ്യമായി സൂക്ഷിച്ചു. എന്നിട്ട് വിദുരർ പറഞ്ഞ ആ ദിവസത്തിനായി കാത്തിരുന്നു.
തുടരും…