മഹാഭാരതം കഥാരൂപത്തിൽ ഭാഗം-83

വൈകാതെ വിവരം ഹസ്തിനപുരിയിൽ എത്തി. പാണ്ഡവരും കുന്തിയും പുതിയ വീടിനു തീ പിടിച്ചു മരിച്ചു എന്നായിരുന്നു ആ വാർത്ത. ദുര്യോധനന്റെയും ശകുനിയുടെയും സന്തോഷത്തിനു അതിരില്ലായിരുന്നു. എന്തിനാണ് പുരോചനൻ ഒരു ദിവസം മുൻപ് തീ വെച്ചത് എന്ന് ആലോചിക്കുന്നതിനു പകരം പുരോചനനും അതിൽ പെട്ട് മരിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കുകയായിരുന്നു ശകുനിയും.

ശകുനി ദുര്യോധനനെ സിംഹാസനത്തിൽ ഇരുത്തി. എന്നിട്ട് പറഞ്ഞു ദുര്യോധനാ, എന്റെ വർഷങ്ങളായി ഉള്ള ആഗ്രഹമാണ് ഇന്ന് സഫലമായത്. ഇനി നീ തന്നെ ഹസ്തിനപുരിയുടെ രാജാവ്. ഇനി പാണ്ഡവരുടെ മരണ വിവരം ധൃതരാഷ്ട്രരെ അറിയിക്കണം. പക്ഷെ നീ വരേണ്ട കാരണം നിനക്ക് നിന്റെ സന്തോഷം അടക്കി വെക്കാൻ കഴിഞ്ഞെന്നുവരില്ല.

ശകുനി സങ്കടം നടിച്ചു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും അടുത്തെത്തി ..

ശകുനി: ദുര്യോധനൻ യുധിഷ്ഠിരന് വേണ്ടി ഉണ്ടാക്കിയ വീടിനു തീ പിടിച്ചു. പാണ്ഡവരും കുന്തിയും ഭസ്മമായി പോയി.

ധൃതരാഷ്ട്രർ: ദുര്യോധനൻ അല്ല, നീ നീയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത്. നീ ഇതിനു വേണ്ടി തന്നെയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത്. എനിക്ക് ദുര്യോധനൻ രാജാവായി കാണണം എന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷെ അതിനു വേണ്ടി പാണ്ഡവരെ ദ്രോഹിക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഇത് ഒരു അപകടമാണോ. അതോ കൊലപാതകമാണോ എന്ന് പോലും ഞാൻ ഇപ്പോൾ സംശയിക്കുന്നു. ഇത് ഒരു കൊലപാതകമാണെങ്കിൽ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ല. നീ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോകൂ.

ശകുനി അവിടെ നിന്നും ഇറങ്ങി പോയി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു