മഹാഭാരതം കഥാരൂപത്തിൽ ഭാഗം-85

ഭീഷ്മർ: പാണ്ഡവർക്ക് മരണാനന്തര കർമ്മങ്ങൾക്ക് പോലും അവകാശമില്ലേ?

ഗംഗാ ദേവി: അവർ ജീവനോടെയുണ്ട്. അതുകൊണ്ട് അവർക്ക് മരണാനന്തര കർമ്മങ്ങൾക്ക് അവകാശമില്ല. വിദുരരോട് ചോദിക്കൂ എല്ലാം വിദുരർ പറയും.

അപ്പോഴേയ്ക്കും ഭീഷ്മരിനെ അന്വേഷിച്ചു വിദുരർ അവിടെയെത്തി. ഭീഷ്മർ വിദുരരോട് ദേഷ്യപ്പെട്ടു.

ഭീഷ്മർ: നീ എല്ലാം അറിഞ്ഞിട്ടും ഇത്രയും നാൾ എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല ?

വിദുരർ: അങ്ങയോടു പറയുകയാണെങ്കിൽ എനിക്ക് ദുര്യോധനനും ശകുനിയും ആയിരുന്നു അവരെ ചതിച്ചു കൊല്ലാൻ ശ്രമിച്ചത് എന്ന് കൂടി പറയേണ്ടി വരുമായിരുന്നു. അങ്ങ് തന്നെയല്ലേ എന്നെ പഠിപ്പിച്ചത് രാഷ്ട്രീയത്തിൽ ആവശ്യമുള്ളപ്പോൾ മാത്രമേ സംസാരിക്കാവൂ എന്ന്. ഇത് നേരത്തെ ഞാൻ അങ്ങയെ അറിയിച്ചിരുന്നെങ്കിൽ അവരുടെ ഗൂഡാലോചന തകരുമായിരുന്നു. പക്ഷെ അവർക്ക് പാന്ധവരോടുള്ള പക എത്ര വലുതാണ്‌ എന്ന് നമുക്ക് മനസ്സിലാകില്ലായിരുന്നു. ശകുനിയും ദുര്യോധനനും ഏതു അറ്റം വരെ പോകും എന്ന് ഇപ്പോൾ നമുക്ക് മനസിലായില്ലേ. ഇനി എന്ത് വേണമെന്ന് അങ്ങ് തീരുമാനിക്കൂ.

ഭീഷ്മർ : പാണ്ഡവർ എവിടെയാണ് ?

വിദുരർ : അവർ സുരക്ഷിതരായി ഒരു സ്ഥലത്തുണ്ട്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു