മഹാഭാരതം കഥാരൂപത്തിൽ ഭാഗം-86

പാണ്ഡവർ അരക്കില്ലത്തിൽ മരിച്ചുവെന്നവാർത്തകേട്ട് കൗരവർ സന്തോഷിച്ചു.

അരക്കില്ലത്തിൽ നിന്നും രക്ഷപെട്ട അവർ ഒരുകാട്ടിൽ എത്തിച്ചേർന്നു. ക്ഷീണിതരായതുകാരണം അവിടെക്കിടന്നുറങ്ങി. ഭീമൻ ഉറങ്ങാതെ കാവലിരുന്നു. ആ കാട്ടിൽ ഹിഡുംബൻ എന്നൊരു രാക്ഷസൻ തൻ്റെ സഹോദരിയായ ഹിഡുംബിയോടൊപ്പം താമസിച്ചിരുന്നു. ഹിഡുംബൻ മനുഷ്യരെ കൊന്നു തിന്നുന്നവൻ ആയിരുന്നു. അവൻ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി ഹിഡുംബിയെ ചട്ടംകെട്ടി.

പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി ചെന്ന ഹിഡുംബി ഭീമനെ കണ്ട് അവനെ പ്രേമിക്കുന്നു. അവരുടെ സംസാരംകേട്ട് അവിടേക്കെത്തിയ ഹിഡുംബൻ ഭീമനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുന്നു. ഒരു ഭയങ്കര സംഘർഷത്തിനുശേഷം ഭീമൻ ഹിഡുംബനെ വധിച്ചു. ശേഷം ഹിഡുംബിയെ വിവാഹം കഴിക്കുച്ചു. അങ്ങനെ അവർക്ക് ഒരു പുത്രൻ ജനിച്ചു, അവന് ഘടോൽഘജൻ എന്ന് പേരിട്ടു. അവൻ വളർന്നു. ഹിഡുംബി ഘടോൽഘജനേയും കൂട്ടി കാട്ടിൽ കഴിഞ്ഞു. പാണ്ഡവർ വനത്തിൽനിന്നും ഏകചക്ര എന്ന നഗരത്തിൽ എത്തി.

അവർ മുനിമാരെപ്പോലെ വേഷംകെട്ടി ബ്രാഹ്മണരോടൊപ്പം അവിടെ താമസിച്ചു. ഒരിക്കൽ ഒരു മുനി കരയുന്നത് കുന്തിയുടെ ശ്രദ്ധയിൽപ്പെട്ടു. കുന്തി വിവരം തിരക്കിയപ്പോൾ മുനി പറഞ്ഞു “ഞങ്ങൾ ഒരു രാക്ഷസനെ ഭയന്നാണ് ജീവിക്കുന്നത്, അവൻ്റെ പേര് ബകാസുരൻ, ഞങ്ങളുടെ ഗ്രാമത്തിലുള്ളവരാണ് അവന് ഭക്ഷണം. അവൻ തനിക്ക് ഭക്ഷണം കൊടുക്കുന്നവരെ കൊന്നുതിന്നുകയാണ് പതിവ്, ഇന്ന് എൻ്റെ ഊഴമാണ്.

കുന്തി ഭീമനെ വിളിച്ചു.

തുടരും….

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു