കുന്തി: ഭീമാ ഈ ദുഷ്ടനായ ബകാസുരനെ ഇന്നുതന്നെ വധിച്ചേ മതിയാകൂ, ഈ ബ്രാഹ്മണന്റെ ജീവിതം രക്ഷിക്കൂ.
ഭീമൻ ഒരുവണ്ടിയിൽ നിറയെ ഭക്ഷണവുമായി ബകാസുരന്റെ അടുക്കൽ ചെന്നു. അവിടെത്തിയപ്പോൾ ഭീമൻതന്നെ ആ ഭക്ഷണം കഴിക്കാൻ തുടങ്ങി. തനിക്കുള്ള ഭക്ഷണം ഭീമൻ കഴിക്കുന്നതുകണ്ട ബകാസുരൻ കോപംകൊണ്ട് ജ്വലിച്ചു. ഭീമനെ ആക്രമിക്കാനായി പാഞ്ഞടുത്തു. എന്നാൽ ഭീമൻ ആ ഭക്ഷണം മുഴുവൻ കഴിച്ചശേഷം ബകാസുരനെ ആക്രമിച്ചുകൊന്നു. ബകാസുരൻ മരിച്ചതോടെ ഏകചക്രാ നഗരത്തിലെ ജനങ്ങൾ ആഹ്ളാദിച്ചു.
പാണ്ഡവർ അവിടെ വേദങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു.
ഒരുദിവസം വേദവ്യാസൻ പാണ്ഡവരെ കണ്ടുമുട്ടി. അദ്ദേഹം അവരോട് പാഞ്ചാലദേശത്തേക്ക് പോകാനും, അവിടെ നടക്കുന്ന രാജകുമാരി ദ്രൗപതിയുടെ സ്വയംവരത്തിൽ പങ്കെടുക്കാനും അറിയിച്ചു. കൗരവരെ നശിപ്പിക്കാൻ ജനിച്ചവളാണ് ദ്രൗപതി, അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നുമറിയിച്ചു.
തുടരും…