അവർ ഗംഗാനദിക്കരയിൽ എത്തിയപ്പോൾ അവിടെ ഗന്ധർവ്വമന്നൻ അംഗപർണനും അദ്ദേഹത്തിൻ്റെ പത്നിയും വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവർ പാണ്ഡവരെ കണ്ടു.
അംഗപർണൻ: ഈ സ്ഥലത്തുവരാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? ഗംഗാനദി ഗന്ധർവന്മാർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അറിയില്ലേ?
അർജുനന് ഇതുകേട്ട് കോപംവന്നു, അവർ തമ്മിൽ വലിയ വാഗ്വാദവും ശേഷം യുദ്ധവും നടന്നു. അർജുനൻ അംഗപർണനെ പരാജയപ്പെടുത്തി.
കുന്തി അംഗപർണനെ വിട്ടയക്കാൻ അർജുനനോട് പറഞ്ഞു. അതിന് നന്ദിയെന്നോണം അംഗപർണൻ അർജുനന് ‘സഹിനി’ എന്ന പ്രത്യേക ശക്തി നല്കി.
അതിനുശേഷം പാണ്ഡവർ ധൗമ്യമുനിയുടെ ആശ്രമത്തിലെത്തി. ധൗമ്യമുനിയോട് കുലഗുരുവിൻ്റെ സ്ഥാനമേറ്റെടുക്കണമെന്നും, തങ്ങളോടൊപ്പം പാഞ്ചാലദേശത്തു താമസിക്കണം എന്നും അഭ്യർത്ഥിച്ചു. ധൗമ്യൻ പാണ്ഡവരുടെ കുലഗുരുവായിരിക്കുന്നതിൽ സന്തോഷപ്പെട്ടു. മാത്രമല്ല സ്വയംവരത്തിനും പോയി.
പല രാജാക്കന്മാരും രാജകുമാരന്മാരും സ്വയംവരാഘോഷത്തിന് വന്നിരുന്നു. അവരിൽ ശ്രീകൃഷ്ണനും ബലരാമനും ഉണ്ടായിരുന്നു. പാണ്ഡവർ ബ്രാഹ്മണരുടെ കൂടെയിരുന്നു.
ദ്രൗപതി കയ്യിൽ മാലയോടെ നിന്നു.
തുടരും…