മഹാഭാരതം കഥാരൂപത്തിൽ ഭാഗം-90

കുന്തി വീട്ടിൽ ഇരിക്കുകയായിരുന്നു. പാണ്ഡവർ ദ്രൗപതിയുമായി എത്തി. അർജുനൻ പറഞ്ഞു “അമ്മേ ഞങ്ങൾ വിലമതിക്കാനാവാത്ത ഒരു രത്നവുമായാണ് എത്തിയിരിക്കുന്നത്”

രത്നമെന്നുദ്ദേശിച്ചത് ദ്രൗപദിയെ ആണെന്നറിയാതെ കുന്തിപറഞ്ഞു: “സന്തോഷമുണ്ട് പുത്രന്മാരെ, നിങ്ങളത് പങ്കുവെച്ചുകൊള്ളൂ.”

ശേഷം ദ്രൗപതിയെക്കണ്ട കുന്തി അമ്പരന്നു! ധർമ്മ പുത്രരോട് ചോദിച്ചു: “എൻ്റെ വാക്കുകൾ പിഴച്ചുപോയല്ലോ! ഇനിയെതെങ്ങനെ നിറവേറും?”

ധർമ്മപുത്രർ: ദ്രൗപദിയെ ലഭിച്ചത് അർജുനൻ നിമിത്തമാണ് അതുകൊണ്ട് നീ അവളെ വിവാഹം ചെയ്യണം.

അർജുനൻ: അങ്ങാണ് മൂത്തത്, അങ്ങേക്കാണ് ആദ്യം വിവാഹം വേണ്ടത്.

യുധിഷ്ഠിരൻ അല്പം ആലോചിച്ചുപറഞ്ഞു: നമ്മുടെ ഗുരു വേദ വ്യാസൻ പറഞ്ഞത് “ദ്രൗപതി നമ്മൾ അഞ്ചുപേരുടെയും പത്നി ആയിരിക്കണം എന്നാണ്.”

സഹോദരന്മാർ സംസാരിച്ചുകൊണ്ടിരിക്കെ ശ്രീകൃഷ്ണനും ബലരാമനും അവിടേക്കുവന്നു. അവർ കുന്തീദേവിയെ വന്ദിച്ചു.

ദ്രുപദരാജാവ് പാണ്ഡവരെ വിളിച്ചുവരുത്തി കുന്തിയുടെ വാക്കുതെറ്റിക്കാതെ ദ്രൗപദിയെ പാണ്ഡവർക്ക് വിവാഹം ചെയ്തുകൊടുത്തു.

അങ്ങനെ പാണ്ഡവരെല്ലാവരും സകല സമ്പത്തോടെയും ശക്തിയാർജ്ജിച്ച് പാഞ്ചാലദേശത്ത് ജീവിച്ചുവന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ പാണ്ഡവരെ ഹസ്തിനപുരത്തേക്ക് തിരിച്ചു വിളിക്കപ്പെട്ടു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു