മഹാഭാരതം കഥാരൂപത്തിൽ ഭാഗം-91

ദ്രൗപതിയെ പാണ്ഡവർ വിവാഹം ചെയ്ത വാർത്തയറിഞ്ഞ ദുര്യോധനൻ അരിശംകൊണ്ടു.

കർണ്ണൻ: നാം പാണ്ഡവരെ അക്രമിക്കണം, നമ്മുടെ ശക്തിയുപയോഗിച്ച് പാണ്ഡവരെ തടവുകാരാക്കണം.

ധൃതരാഷ്ട്രർ കൗരവരെയെല്ലാം വിളിച്ചുവരുത്തി പറഞ്ഞു “വേണ്ട മക്കളെ, നമുക്ക് ഭീഷ്മർ, ദ്രോണർ, വിദുരർ അവരുടെയെല്ലാം ഉപദേശം തേടാം. ഈ വിഷയത്തിൽ ഏതാണോ നല്ലത് അത് നമുക്ക് ചെയ്യാം.”

ഭീഷ്മർ പറഞ്ഞു: നാം ഭരിക്കുന്ന രാജ്യത്തിൻറെ പകുതി പാണ്ഡവർക്ക് കൊടുക്കണം, സത്യത്തിൽ അവരതർഹിക്കുന്നതാണ്.

ഭീഷ്മർ പാണ്ഡവ പക്ഷത്തിനുവേണ്ടി സംസാരിക്കുന്നതുകേട്ട് കർണ്ണന് കോപംവന്നു.

ഭീഷ്മർ: കർണ്ണാ ഞാൻ പറയുന്നത് നിങ്ങളുടെ നല്ലതിനുവേണ്ടിയാണ്. കൃഷ്ണൻ അവരുടെ സ്നേഹിതനാണ്. അതുകൊണ്ട് അവരെ തോൽപ്പിക്കുന്നത് സംഭവ്യമല്ല. അവരെ നശിപ്പിക്കാൻ ശ്രമിച്ചാൽ നശിക്കുന്നത് നിങ്ങളായിരിക്കും.

ധൃതരാഷ്ട്രർ പാതിരാജ്യം പാണ്ഡവർക്ക് കൊടുക്കാൻ സമ്മതിച്ചു. അവരെ സകല മര്യാദകളോടും കൂടി കൂട്ടിക്കൊണ്ടുവരാൻ വിദുരരെ പറഞ്ഞയച്ചു.

അങ്ങനെ വിദുരർ വിലമതിപ്പുള്ള വസ്തുക്കളുമായി പാഞ്ചാലദേശത്തേക്ക് ചെന്നു. പാണ്ഡവർ വിദുരരെ കണ്ട് സന്തോഷിച്ചു. വിദുരർ വന്നകാര്യം അറിയിച്ചു. പാണ്ഡവർ ശ്രീകൃഷ്ണനോടും ദ്രുപതരാജാവിനോടും കൂടിയാലോചിച്ചു. അവരുടെ അഭിപ്രായപ്രകാരം പാണ്ഡവർ ദ്രൗപതിയേയും കൂട്ടി കുന്തിയുടെ അനുവാദവും വാങ്ങി ഹസ്തിനപുരിക്ക് തിരിച്ചു.

ഹസ്തിനപുരത്തിൽ പാണ്ഡവർക്ക് ഗംഭീര സ്വീകരണം നൽകപ്പെട്ടു. ഒപ്പം പകുതി രാജ്യവും നൽകപ്പെട്ടു “ഗന്ധർവ്വപ്രസ്ഥം”.

പാണ്ഡവർ ഗന്ധർവ്വപ്രസ്ഥത്തിലെത്തി, അവിടം വലിയ കാടായിരുന്നു. അവർ വേദവ്യാസന്റെ അഭിപ്രായപ്രകാരം അവിടെ ഒരരമന കെട്ടുവാൻ തീരുമാനിച്ചു. അവരുടെ നഗരം വലിയ കെട്ടിടങ്ങളും, പാഠശാലകളും, തോട്ടങ്ങളും, പാതകളും, എല്ലാ സൗകര്യങ്ങളും ഉള്ളതാക്കിത്തീർത്തു. പാണ്ഡവർ പുതിയ നഗരത്തിന് “ഇന്ദ്രപ്രസ്ഥം” എന്നുപേരിട്ട് അവിടെ ഭരണം തുടങ്ങി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു