മഹാഭാരതം കഥാരൂപത്തിൽ ഭാഗം-93

പക്ഷേ ജരാസന്ധൻ എതിർത്തതുകൊണ്ട് വേറെ വഴിയില്ലാതെ അവരെ അവൻ മല്ലയുദ്ധത്തിനു വിളിച്ചു. അവൻ തന്നോട് യുദ്ധം ചെയ്യാൻ ഭീമസേനനെ തെരഞ്ഞെടുത്തു. ഭൂമിപോലും നടുങ്ങുന്ന രീതിയിൽ ഒരു മല്ലയുദ്ധമായിരുന്നു അത്. അതിഭയങ്കരമായി വളരെനേരം അവർ ഏറ്റുമുട്ടി. ഒടുവിൽ ഭീമൻ ജരാസന്ധനെ വധിച്ചു. തുടർന്ന് രാജസൂയയാഗം തുടങ്ങി.

കൃഷ്ണന് പ്രഥമ സ്ഥാനം നല്കാൻ യുധിഷ്ഠിരനെടുത്ത തീരുമാനം ചേതിദേശ രാജാവ് ശിശുപാലൻ സമ്മതിച്ചില്ല.
“പാണ്ഡവരെ, അഭിവന്ദ്യരായ പല മഹാരാജാക്കന്മാരും ഇവിടെയുള്ളപ്പോൾ എങ്ങനെ കൃഷ്ണനീ ബഹുമാനം നിങ്ങൾ കൊടുക്കും? കൃഷ്ണാ നീയുമിതെങ്ങനെ സ്വീകരിക്കും? നീയിതിന് അർഹനുമല്ലല്ലോ.”

“അഭിവന്ദ്യരായ എല്ലാ രാജാക്കന്മാരും ശ്രീകൃഷ്ണനെ വന്ദിക്കുമ്പോൾ നീയുമതിന് സമ്മതിക്കുന്നതല്ലേ ഉചിതം?” യുധിഷ്ഠിരൻ ചോദിച്ചു.

അവൻ്റെ ദുശാഠ്യത്താൽ അവൻ കൃഷ്ണനെ വെല്ലുവിളിച്ചു.

കൃഷ്ണൻ പറഞ്ഞു: “നീ മൂന്നുതെറ്റുകൾ ചെയ്യുന്നതുവരെ നിന്നെ ഞാൻ ശിക്ഷിക്കുകയില്ല എന്ന് നിന്റെ മാതാവിനുഞാൻ സത്യം ചെയ്തുകൊടുത്തിട്ടുണ്ട്, ഇതുവരെ ഞാനാ സത്യം കാക്കുകയുംചെയ്തു. എന്നാൽ ഇപ്പോൾ നിന്നെ ഞാൻ ശിക്ഷിക്കുകയല്ലാതെ മറ്റുവഴിയില്ല.”

കൃഷ്ണൻ തൻ്റെ സുദർശനചക്രമയച്ചു, ചക്രം ശിശുപാലന്റെ തലയറുത്തു. പിന്നെ രാജസൂയയാഗം തടസ്സമില്ലാതെ നടന്നു. എല്ലാ രാജാക്കന്മാരും തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോയെങ്കിലും ദുര്യോധനനും ശകുനിയും കുറച്ചുനാൾ അവിടെത്തന്നെ കഴിഞ്ഞു. ദുര്യോധനൻ പാണ്ഡവരുടെ കൂടെ ഇന്ദ്രപ്രസ്ഥത്തിൽ കഴിയുമ്പോൾ അവിടുത്തെ മാളികകളുടെ ഭംഗികണ്ട് വിസ്മയിച്ചു. അപ്പോൾ മയൻ യുധിഷ്ഠിരനുവേണ്ടി കെട്ടിയ മാളികയും കാണുവാനിടവന്നു. അർജുനൻ ഒരിക്കൽ ശ്രീകൃഷ്ണനെ അഗ്നിഭഗവാനിൽനിന്നും രക്ഷിച്ചതിന് നന്ദിയായി മയൻ കെട്ടിക്കൊടുത്ത മാളികയായിരുന്നു അത്.

തുടരും…

 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു