“ദുശ്ശാസനാ പാണ്ഡവരുടെയും ദ്രൗപതിയുടേയും വസ്ത്രങ്ങൾ അഴിക്കൂ” ദുര്യോധനൻ പറഞ്ഞു. ഇത് കേട്ടതും പാണ്ഡവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുകൊടുത്തു. ദുശ്ശാസനൻ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യാൻ തുടങ്ങി.
തൻറെ ഭർത്താക്കന്മാരിൽ നിന്നും തനിക്ക് സംരക്ഷണം ലഭിക്കുകയില്ല എന്നറിഞ്ഞ പാഞ്ചാലി കൃഷ്ണനെ വിളിച്ച് യാചിക്കുന്നു. ദുശാസനൻ ദ്രൗപതിയുടെ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി. പക്ഷേ വസ്ത്രം വന്നുകൊണ്ടേയിരുന്നു. അഴിച്ച വസ്ത്രങ്ങൾ ഒരു മലപോലെ അവിടെ കൂടി കിടന്നു. എത്രയഴിച്ചിട്ടും വസ്ത്രം തീർന്നില്ല. കൃഷ്ണൻറെ അനുഗ്രഹത്താൽ ദ്രൗപതിക്ക് വീണ്ടും വീണ്ടും വസ്ത്രം വന്നുകൊണ്ടേയിരുന്നു. കൗരവരുടെ ഈ ലജ്ജാഹീനമായ പ്രവർത്തിയാൽ ഭീഷ്മദ്രോണാദികൾ തലകുനിച്ചു. അപ്പോൾ ഗാന്ധാരി ദ്രൗപതിയോട് സഹതാപം തോന്നിയിട്ട് ഭർത്താവിനോട് ഈ ദുഷ്ട പ്രവൃത്തി നിർത്തിവയ്ക്കാൻ അപേക്ഷിച്ചു. ധൃതരാഷ്ട്രർ ദുര്യോധനനോട് എല്ലാം നിർത്താൻ പറഞ്ഞു. പാണ്ഡവരേയും പോകാൻ അനുവദിച്ചു.
പോകുന്നതിനുമുമ്പ് ദ്രൗപതി പറഞ്ഞു “ഹേ ദുശ്ശാസനാ നീ അഴിച്ച ഈ തലമുടി നിൻറെ രക്തംപുരട്ടിയേ ഇനിഞാൻ കെട്ടുകയുള്ളൂ.”
ഭീമൻ പറഞ്ഞു “നിന്റെ സത്യം ഞാൻ നിറവേറ്റിത്തരികതന്നെ ചെയ്യും ഈ വഞ്ചകൻ ദുര്യോധനന്റെ തുട എൻറെ കൈകളാൽ ഞാൻ അടിച്ചൊടിക്കും.”
പാണ്ഡവർക്ക് കോപം വരുവാനായി ദുര്യോധനൻ ദ്രൗപതിയെ തൻ്റെ തുടയിലിരിക്കുവാൻ ക്ഷണിക്കുന്നു. തുടർന്ന് പാണ്ഡവർ ഹസ്തിനപുരം വിട്ടുപോയി.
ദുര്യോധനൻ തൻ്റെ വഞ്ചന ഭലിക്കാതെ നിരാശനായി കോപംപൂണ്ടു. അവൻ ധൃതരാഷ്ട്രരോട് പാണ്ഡവരെ മറ്റൊരു ചൂതുകളിക്ക് ക്ഷണിക്കാനായി നിർബന്ധിക്കുന്നു.
തുടരും…