മഹാഭാരതം കഥാരൂപത്തിൽ ഭാഗം-106

“നാളെഞാൻ ജയദ്രഥനെ കൊല്ലും അല്ലെങ്കിൽ അഗ്നിയിൽ ചാടി മരിക്കും.” അർജുനൻ കോപംകൊണ്ട് ശപഥം ചെയ്തു.

പിറ്റേന്ന് ശ്രീകൃഷ്ണൻ തൻ്റെ മന്ത്രശക്തിയാൽ സൂര്യനെ മറയ്ക്കുന്നു. ജയദ്രഥൻ സൂര്യനസ്തമിച്ചതായി കരുതി പുറത്തുവന്നു. ഈ അവസരം ഉപയോഗിച്ച് അർജുൻ അറുപത് അമ്പുകൾ എയ്തു.അവ ജയദ്രഥനെ വ്രണപ്പെടുത്തി. ഒടുവിൽ അർജ്ജുനൻ അതിശക്തമായ ഒരു അസ്ത്രം എയ്തു. അതേസമയത്ത് കൃഷ്ണൻ സൂര്യനെ മറയ്ക്കുന്ന മന്ത്രശക്തി മാറ്റി. അതുകൊണ്ട് ജയദ്രഥൻ മരിക്കുന്നു. പാണ്ഡവ വീരന്മാർ ആഹ്ളാദിച്ചു. അങ്ങനെ അർജുനൻറെ വാഗ്ദാനം നിറവേറ്റി.

ഭീമൻ ധൃതരാഷ്ട്രരുടെ മറ്റൊരു മകനെ ലക്ഷ്യമാക്കി. അപ്പോൾ ഭീമന്റെ മകൻ ഘടോൽഘചൻ അവിടെ എത്തി. ഘടോൽഘചന്റെ യുദ്ധമുറകൾ വിചിത്രമായിരുന്നു. അവൻ മായാവിദ്യകൾ ഉപയോഗിച്ചു. അതുകൊണ്ട് കൗരവപ്പട വ്രണപ്പെട്ടു കൊണ്ടേയിരുന്നു. കൗരവ വീരന്മാർ ഭയന്ന് ഓടി. “എന്നെ കർണ്ണന്റെ അടുക്കൽ കൊണ്ടു പോകൂ കൃഷ്‌ണാ, അവനെ എനിക്ക് കൊല്ലണം അല്ലെങ്കിൽ ഞാൻ മരിക്കണം.”

“നിനക്ക് യുധിഷ്ഠിരനേയും അർജുനനേയും സംരക്ഷിക്കണം, മാത്രമല്ല ഘടോൽഘചാ നിനക്ക് കർണ്ണനെ നേരിടാൻതക്ക ശക്തിയുണ്ട്.” കൃഷ്ണൻ പറഞ്ഞു.

അങ്ങനെ ഘടോൽഘചനും കർണ്ണനും തമ്മിൽ അധിഘോരമായ യുദ്ധം നടന്നു. കൗരവന്മാർ ഭയപ്പെട്ടു നടുങ്ങി. ഒടുവിൽ കർണ്ണൻ ഇന്ദ്രനിൽ നിന്നും നേടിയ വിലമതിക്കാനാവാത്ത ആയുധം ഘടോൽഘജന് നേരെ പ്രയോഗിക്കുന്നു. ആ ഘടോൽഘചൻ മന്ത്രശക്തിയാൽ തൻറെ രാക്ഷസ രൂപമെടുത്ത് നിലംപതിച്ചപ്പോൾ കൗരവപ്പട വലിയൊരു ഭാഗവും അതിനടിയിൽപ്പെട്ട് നാമാവശേഷമായി. ഭീമനും അർജുനനും പാണ്ഡവരും അവൻറെ മരണത്താൽ ദുഃഖിതരായി. കൃഷ്ണൻ അവരെ സമാധാനപ്പെടുത്തി “ഘടോൽഘചൻ വീരമരണം പ്രാപിച്ചു, എന്നാൽ കർണ്ണൻ തൻ്റെ ശക്തി മുഴുവൻ ഉപയോഗിച്ച് തീർത്തു. ഇപ്പോൾ കർണ്ണൻ അശക്തനായി.”

പിറ്റേദിവസം മധ്യാഹ്നത്തിൽ വീണ്ടും പോർ തുടങ്ങി. ദ്രോണർ കൗരവരെ നയിച്ചു. “ദ്രോണരെ അങ്ങയുടെ പുണ്യായുധം ഉപയോഗിച്ച് ഇന്ന് തന്നെ പാണ്ഡവരെ തോൽപ്പിക്കുക” ദുര്യോധനൻ പറഞ്ഞു.

ദ്രോണർ: “പുണ്യായുധങ്ങൾ സാധാരണ വീരന്മാർക്ക് നേരെ ഉപയോഗിക്കുന്നത് അന്യായമാണ്, പക്ഷേ നീ ആഗ്രഹിച്ചതുകൊണ്ട് ഞാൻ ഉപയോഗിക്കാം.”

ദ്രോണർ ദ്രുപദന്റെ മൂന്നു മക്കളേയും കൊന്നു പിന്നെ ദ്രോണർ വിരാടനേയും ദ്രുപദനേയും കൊന്നു. ധൃഷ്ടധ്യുമ്നൻ ഞെട്ടി. ഒരേ ദിവസം തൻ്റെ അച്ഛനും മകനും മരിച്ചതുകൊണ്ട് അവൻ ദ്രോണരെ കൊല്ലുവാൻ ശപഥം ചെയ്തു. അതിനുമുമ്പ് ദ്രോണർ ബ്രഹ്മാസ്ത്രം അർജുനനെതിരെ എയ്തു. എന്നാൽ അർജുനൻ ബ്രഹ്മാസ്ത്രം കൊണ്ടുതന്നെ അത് എടുത്തു. അതുകൊണ്ട് ദ്രോണരുടെ ശ്രദ്ധ സൈന്യ നേതാക്കളിലേക്ക് തിരിഞ്ഞു. തൻറെ വഴിയിൽ കണ്ട എല്ലാവരേയും ദ്രോണർ കൊന്നു.

കൃഷ്ണൻ: “തൻറെ ആയുധങ്ങൾ അന്യായമായി ഉപയോഗിച്ചതിനാൽ നാം ദ്രോണരെ കൊല്ലേണ്ടിയിരിക്കുന്നു.

അർജുനൻ: “പക്ഷേ അതെങ്ങനെ സാധ്യമാകും കൃഷ്ണാ?”

കൃഷ്ണൻ: “ദ്രോണരുടെ മകൻ അശ്വദ്ധാമാവ് മരിച്ചു എന്ന് പറഞ്ഞാൽ ദ്രോണർ അസ്ത്രത്യാഗം ചെയ്യും.”

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു