മഹാഭാരതം കഥാരൂപത്തിൽ ഭാഗം-109

അവനിൽ ഒരാലോചന ഉദിച്ചു. അവൻ കൃപാചാര്യരേയും കീർത്തിവർണ്ണനേയും വിളിച്ചുപറഞ്ഞു “കേൾക്കൂ പാണ്ഡവർ ഉറങ്ങുന്ന നേരത്ത് അവരെക്കൊന്നുകളയാം.” പക്ഷേ കൃപാചാര്യർ തീർത്തും ഈ ആലോചനയെ എതിർത്തു. അവർ അശ്വത്ഥാമാവിനെ ഉപദേശിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൻ പിൻവാങ്ങില്ല എന്ന് ശാഠ്യം പിടിച്ചപ്പോൾ അവർക്ക് അതിനുവഴങ്ങേണ്ടി വന്നു.

അവർ പാണ്ഡവരുടെ കൂടാരത്തിലേക്ക് വന്നപ്പോൾ വളരെ വലിയ ഒരു രൂപം അവിടെ കാവൽ നിന്നിരുന്നു. അശ്വത്ഥാമാവ് അതിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയമടഞ്ഞു. അതുകൊണ്ട് അവൻ ഭഗവാൻ പരമശിവനെ തപസ്സുചെയ്തു. പരമശിവൻ അവിടെ വന്ന് അശ്വത്ഥാമാവിന് വരദാനം ചെയ്തു; ശക്തിയുള്ള ഒരു വാളും അവനു ദാനം ചെയ്തു. അതുകൊണ്ട് അശ്വത്ഥാമാവ് വാതിലിൽ കാത്തുനിന്ന വലിയ രൂപത്തെ നശിപ്പിച്ചു കൂടാരത്തിൽ കടന്നു. ആദ്യം അവൻ ധൃഷ്ട്ദ്യുമ്നനനെ കൊന്നു, പിന്നെ അവൻ ദ്രൗപദിയുടെ അഞ്ചു മക്കളോടും കൂടി ഉറങ്ങിക്കൊണ്ടിരുന്ന ശിഖണ്ഡിയേയും കൊന്നു. മറ്റു പാണ്ഡവവീരന്മാരുരേയും കൊന്നു പാണ്ഡവരുടെ കൂടാരം നാശമാക്കി കളഞ്ഞു. എല്ലാ പണ്ഡിതന്മാരും മരിച്ചുപോയെന്ന് കരുതി ആ സന്തോഷവാർത്ത അശ്വത്ഥാമാവും കൃപാചാര്യരും ദുര്യോധനനെ അറിയിച്ചു.

“അശ്വത്ഥാമാവേ ഭീഷ്മർ, ദുര്യോധനൻ, ദ്രോണർ എന്നിവർ ചെയ്യാത്തത് എനിക്കുവേണ്ടി നീ ചെയ്തു. നിന്നെ ഞാൻ പ്രശംസിക്കുന്നു. ഇനി നമുക്ക് സ്വർഗത്തിൽ കണ്ടുമുട്ടാം.” ഇങ്ങനെ പറഞ്ഞു കൊണ്ട് ദുര്യോധനൻ അന്ത്യശ്വാസം വലിച്ചു.

ഇങ്ങനെ ഇതിനിടയിൽ ധൃഷ്ട്ദ്യുമ്നന്റെ പോരാളി എങ്ങനെയോ രക്ഷപ്പെട്ട് ഈ വാർത്ത ധർമ്മപുത്രരെ അറിയിച്ചു. പാണ്ഡവർ ഞെട്ടിപ്പോയി. ദ്രൗപദിയുടെ ദുഃഖത്തിന് അതിർത്തികൾ ഇല്ലായിരുന്നു. യുധിഷ്ഠിരൻ ദ്രൗപദിയെ ആശ്വസിപ്പിച്ചു.

ദ്രൗപദി: “ഞാൻ കോപത്താൽ എരിയുകയാണ് ഇപ്പോൾ തന്നെ ദ്രോണരുടെ വഞ്ചകനായ മകനെ നിങ്ങൾ കൊല്ലണം.”

“അശ്വത്ഥാമാവ് കാട്ടിലേക്ക് ഓടിയൊളിച്ചു. ശരി, അഥവാ ഞങ്ങൾ കൊന്നാലും നീ എങ്ങനെ വിശ്വസിക്കും” ഭീമൻ ചോദിച്ചു.

“മഹർഷി വ്യാസനേയും കൂട്ടി അശ്വത്ഥാമാവിന്റെ രത്നത്തോടെ വന്നാലേ ഞാനിത് വിശ്വസിക്കൂ. ഭീമാ അവരെ കൊന്നിട്ട് വരൂ.”

ഭീമൻ പോയ ഉടനെ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു “അർജുനാ ഭീമന് അശ്വത്ഥാമാവിനെ കൊല്ലാൻ കഴിയുകയില്ല. എന്തെന്നാൽ അവൻറെ കൈയിൽ ദ്രോണർ കൊടുത്ത ബ്രഹ്മാസ്ത്രം ഉണ്ട്. അതുകൊണ്ട് വരൂ നാം പോയി നിന്റെ ബ്രഹ്മാസ്ത്രമുപയോഗിച്ചേ പറ്റൂ. എന്തെന്നാൽ ദ്രോണർ നിനക്കും ബ്രഹ്മാസ്ത്രം തന്നിട്ടുണ്ടല്ലോ.”

ഭീമനെ പിന്തുടർന്ന് കൃഷ്ണനും അർജുനനും ചെന്നു. അവരെ പിന്തുടർന്ന മഹർഷി വേദവ്യാസനും. ഭീമൻ തൻ്റെനേർക്ക് കോപത്തോടെ വരുന്നതുകണ്ട അശ്വത്ഥാമാവ് തൻറെ കൈയിലുള്ള ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതുകൊണ്ട് അർജുനനും തൻ്റെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ആ രണ്ട് അസ്ത്രങ്ങളും നേരിട്ടു. അപ്പോൾ ലോകം തന്നെ നടുങ്ങി. എവിടെ നോക്കിയാലും തീ കത്തിക്കൊണ്ടേയിരുന്നു. അപ്പോൾ അവിടെ വേദവ്യാസൻ എത്തി. “ഈ രണ്ട് അസ്ത്രങ്ങളും ഏറ്റുമുട്ടുമ്പോൾ ഭൂമിയിൽ നടുക്കമുണ്ടാവും, ഇതിനുമുമ്പ് ആരും ഈ അസ്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. എങ്ങനെയാണ് നിങ്ങൾ രണ്ടുപേരും ഉപയോഗിക്കുന്നത്? ഉടനെ തന്നെ ഇതിൽ നിന്ന് പിൻവാങ്ങുക.” അർജ്ജുനൻ അതനുസരിച്ചു. എന്നാൽ അശ്വത്ഥാമാവ് അനുസരിച്ചില്ല. അതുകൊണ്ട് രത്നങ്ങൾ അവൻ്റെ തലയിൽ നിന്നും ഭീമൻ അറുത്തെടുത്തു. ആകയാൽ അശ്വത്ഥാമാവിന് എവിടെയും പോകാൻ കഴിഞ്ഞില്ല. ആ രത്നങ്ങൾ ദ്രൗപതിക്ക് നൽകി; അതു കണ്ടതും ദ്രൗപതി സന്തോഷിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു