മഹാഭാരതം കഥാരൂപത്തിൽ ഭാഗം-111

“ജ്യേഷ്ഠാ ദ്രൗപതി തൻറെ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല, എന്തുകൊണ്ടാണ് അവൾ ആദ്യം മരിച്ചത്?” ഭീമൻ ചോദിച്ചു.

യുധിഷ്ഠിരൻ: “അവളുടെ ഹൃദയത്തിൽ അർജുനന് ഒരു പ്രത്യേക സ്ഥാനം നൽകിയിരുന്നു. അഞ്ചു ഭർത്താക്കന്മാരിൽ ഒരാളെ മാത്രം കൂടുതൽ സ്നേഹിച്ചതിന്റെ ഭലമാണത്.”

പാണ്ഡവർ കുറച്ചു ദൂരം കൂടി പോയപ്പോൾ സഹദേവൻ വീണുമരിച്ചു.
“സഹദേവൻ നിസ്വാർത്ഥനായ ഒരു സേവനതൽപരനായിരുന്നു. അവൻ എന്തുകൊണ്ടാണ് വീണു മരിച്ചത്?” “സഹദേവൻ തന്നേക്കാൾ അറിവുള്ളവൻ ആരുമില്ല എന്ന് ചിന്തിച്ചിരുന്നു. അവൻറെ ഗർവ്വാണ് അവൻറെ വീഴ്ചയ്ക്ക് കാരണം.”

ഇപ്പോൾ നാല് സഹോദരന്മാരും നായയും മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ. എന്നാൽ അല്പം നേരത്തിനുള്ളിൽ നകുലൻ തളർന്നു താഴെ വീണു മരിച്ചു.
“അതാ നകുലനും താഴെ വീണിരിക്കുന്നു ജ്യേഷ്ഠാ.”
“അവൻ സ്വയം ഒരു നല്ല രാജാവാണെന്ന് ധരിച്ചു, അവൻറെ അഹംഭാവത്തിന്റെ കാരണത്താലാണ് അവൻ വീണു മരിച്ചത്.”

ഉടനെ അർജുനനും താഴെ വീണു മരിച്ചു.
“നോക്കൂ അർജ്ജുനനും വീണിരിക്കുന്നു.”
യുധിഷ്ഠിരൻ: “അർജുനൻ ഒറ്റ ദിവസം കൊണ്ട് ശത്രുക്കളെ കൊല്ലാൻ കഴിവുള്ളവനാണ് എന്നുധരിച്ചിരുന്നു. ആത്മപ്രശംസയും അമിത ധൈര്യവുമാണ് അവൻറെ അന്ത്യത്തിന് കാരണമായിട്ടുള്ളത്.”

ഒടുവിൽ രണ്ട് സഹോദരന്മാരും നായകളും കൂടി നടന്നു കൊണ്ടിരുന്നു. അപ്പോൾ ഭീമൻ ഇടറിവീണു.
“ജ്യേഷ്ഠാ ഞാനും വീഴുന്നു.”
“ഭീമാ നീ അമിതഭക്ഷണപ്രിയനായിരുന്നു. മാത്രമല്ല, നീ നിന്റെ ശക്തി അശക്തരോട് കാട്ടി അഹങ്കരിക്കുകയും ചെയ്തു. അതുകൊണ്ടാണ് നീയും വീണത്.”

ഭീമനും മരിച്ചശേഷം യുധിഷ്ഠിരൻ തനിയെ നടന്നുകൊണ്ടേയിരുന്നു. ആ നായ പിന്തുടർന്നുകൊണ്ടിരുന്നു.

ആ സമയത്ത് ദേവേന്ദ്രൻ പ്രത്യക്ഷനായി “നീ സ്വർഗത്തിലേക്ക് പോകാൻ എല്ലാ അർഹതയും ഉള്ളവനാണ് വരൂ ആ നായയെ ഉപേക്ഷിച്ചുവന്ന് എൻറെ രഥത്തിൽ കയറൂ.”
“ഇല്ല ഞാനൊരിക്കലും ഈ വായില്ലാജീവനെ ഉപേക്ഷിച്ചു വരികയില്ല. എൻറെ കൂടെ അവസാനംവരെ വന്ന ഈ നായയെ ഉപേക്ഷിച്ചാൽ ഞാൻ മഹാപാപി ആകും എന്നെനിക്ക് തോന്നുന്നു.”

അതുവരെ നായയുടെ രൂപത്തിൽ വന്നത് യമധർമ്മ രാജാവായിരുന്നു യുധിഷ്ഠിരനെ പരീക്ഷിക്കുവാൻ ആയിരുന്നു ഇങ്ങനെ വന്നിരുന്നത്. “നീതിയും ധർമ്മവും മാറാതെയുള്ള നിൻറെ ജീവിതം ജീവനുള്ള എല്ലാ പ്രാണികളോടുമുള്ള നിൻറെ സ്നേഹം ഇവയെല്ലാം നിന്നെ സ്വർഗ്ഗത്തിന് അർഹനാകുന്നു പ്രിയപുത്രാ.”

ഇങ്ങനെ ദേവേന്ദ്രന്റെ രഥത്തിൽ ധർമ്മപുത്രർ സ്വർഗ്ഗത്തിലേക്ക് ചെന്നു. അവർ സ്വർഗ്ഗത്തിൽ എത്തിയപ്പോൾ അവിടെ ദുര്യോധനൻ ഉള്ളതുകണ്ടു യുധിഷ്ഠിരൻ ആശ്ചര്യപ്പെട്ടു “ആപത്തിന്റെ പ്രതിരൂപമായ ദുര്യോധനൻ ഇവിടെ സ്വർഗ്ഗത്തിൽ കഴിയുമ്പോൾ എവിടെ നല്ലവരും സ്നേഹസമ്പന്നരുമായ സഹോദരന്മാർ, ദ്രൗപതി, കുന്തി, കർണ്ണൻ, ശിഖണ്ഡി ഇവരെല്ലാം എവിടെ? വിരാടൻ, ദ്രുപദൻ, അഭിമന്യു, അവരെല്ലാം എവിടെ? അവരെല്ലാവരും ഇവിടെ ഉണ്ടെങ്കിലേ ഞാനിവിടെ കഴിയൂ. ഇല്ലെങ്കിൽ അവർ എവിടെയുണ്ടോ അവിടേക്ക് ഞാൻ പോകും.”

ദേവേന്ദ്രൻ ഒരു ദൂതനെ വിളിച്ച് മറ്റുള്ളവരെല്ലാം എവിടെയുണ്ടോ അവിടേക്ക് ധർമ്മപുത്രരെ കൊണ്ടുപോകാൻ കൽപ്പിച്ചു. ദൂതൻ യുധിഷ്ഠരനെ ഏറെ പ്രത്യേകകളുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെമുഴുവൻ ഭയങ്കര ഇരുട്ടായിരുന്നു. അഴുക്കും ഭീകരമായ ശബ്ദങ്ങളും അവിടെ നിറഞ്ഞിരുന്നു. പെട്ടെന്ന് മനുഷ്യരുടെ ശബ്ദങ്ങൾ പുറത്തുവരുന്നത് കേട്ടു.
“ഞാൻ കർണ്ണൻ”
“ഞാനാണ് അർജുനൻ”
“ഞാൻ ഭീമനാണ്”
“ഇതെങ്ങനെ സാധ്യമാകും നല്ല മനുഷ്യരെല്ലാം ഇവിടെയാണുള്ളത്, എന്നാൽ ദുര്യോധനൻ സ്വർഗത്തിൽ ഇരിക്കുന്നല്ലോ! അങ്ങയെ അയച്ചവരോട് പോയി പറയൂ എൻറെ പ്രിയപ്പെട്ടവർ ഇവിടെ ഉള്ളതുകൊണ്ട് ഞാനിവിടെ കഴിഞ്ഞു കൊള്ളാമെന്ന്” ദുര്യോധനൻ ദൂതനോട് പറഞ്ഞു, ദൂതൻ പുറപ്പെട്ടുപോയി. ധർമ്മപുത്രർ അവിടെത്തന്നെ നിന്നു.

അല്പനേരം കഴിഞ്ഞ് ദേവേന്ദ്രനും മറ്റു ദേവൻമാരും അവിടെ എത്തി. ദുര്യോധനാ നിൻറെ മേൽ നരകത്തിൻറെ നിഴൽ പറ്റിയിരിക്കുന്നു. ഇത് നീ ഭൂമിയിൽ ചെയ്ത ഒരു തെറ്റിനെ ഭലമാണ്. നീ ദ്രോണാചാര്യരോട് പറഞ്ഞ ഒരു നുണയാൽ നരകം കാണേണ്ടി വന്നു. നിന്നെപ്പോലെ നിൻറെ സഹോദരന്മാർക്കും ദ്രൗപദിക്കും നരകത്തിന്റെ നിഴൽ പറ്റിയിരുന്നു. അതുകൊണ്ടാണ് അവർ ഇവിടെ ഇരിക്കുന്നത്.

ധർമ്മപുത്രർ പിന്നെ പുണ്യഗംഗയിൽ നീരാടി നശിച്ചുപോകുന്ന തൻറെ ഭൗതിക ഉടൽ വിട്ട് സ്വർഗ്ഗത്തിലേക്ക് പോയി. അവിടെ അദ്ദേഹം തനിക്ക് വേണ്ടപ്പെട്ടവരെ കണ്ടു.

ഇങ്ങനെ മഹാകവി വേദവ്യാസന്റെ അനശ്വരമായ ഇതിഹാസകാവ്യം അവസാനിക്കുന്നു.
(തുടരും)…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു