സ്വപ്നസഞ്ചാരിയല്ലാ സ്വയംസേവകൻ
തത്വപൂജാരിയല്ലോ രാഷ്ട്രകോവിലിൽ
തപ്താശ്രുവിൽ വാടിവീണുപോകാത്തവൻ
സത്യസഞ്ചാരി സാദാ സ്വയസേവകൻ. (2)
കൂരിരുട്ടിൻ നരകങ്ങളെ നാകമായ്
തീർക്കുവാൻ കൈവിളക്കായ്സ്വയം നീറുവോൻ
അന്ത്യജനഗ്രജഭേദഭാവങ്ങളെ
വേരറ്റുവീഴ്ത്തുവോനേ സ്വയസേവകൻ. (2)
ആദർശവീഥിയിൽ നീരവഗംഗയായ്
ശീതള ജീവനമായൊഴുകുന്നവൻ
ഏതുമണൽ മരുഭൂവിലും ജീവന്റെ
നീർപകർന്നേകുവോനേ സ്വയസേവകൻ. (2)
പ്രാണൻപിടഞ്ഞറ്റു പോകുംവരേയ്ക്കുതൻ
നാടെന്നചിന്തനം കൈവെടിയാത്തവൻ
സംഘവിൺഗംഗയൊഴുക്കിയീ നാടിനെ
വിണ്ണോളമെത്തിച്ചവൻ സ്വയസേവകൻ. (2)
ധ്യേയമിതൊന്നുമാത്രം രാഷ്ട്രവൈഭവം
ദേഹിദേഹങ്ങളതിന്നായെജിപ്പവൻ
തങ്കക്കിരീടമോഹങ്ങളെവെന്നവൻ
നിത്യവൈരാഗി സദാ സ്വയംസേവകൻ.
സ്വപ്നസഞ്ചാരിയല്ലാ സ്വയംസേവകൻ