സൂര്യോദയം സൂര്യോദയം നവയുഗ സംക്രമ സൂര്യോദയം

സൂര്യോദയം സൂര്യോദയം
നവയുഗ സംക്രമ സൂര്യോദയം

പുതു നൂറ്റാടിനു സ്വാഗതമോതും
ഭാരത മാതാവിന്‍ മന്ത്രോദയം
വന്ദേ മാതരം………..(3 )

ജീവന്‍റെ ജീവനാണെന്‍റെ അമ്മ
അതുപോലെ യാണെനികെന്‍റെ രാഷ്ട്രം
നിസ്വാര്‍ത്ഥ സേവന സന്നദ്ധരായ്
വന്നിതാ മാതാവിന്‍ മക്കളംബേ…!
(സൂര്യോദയം )

പവിത്രമായുളൊരു സംസ്കാരമുണ്ട്
ലോകത്തിന്‍ മുന്നില്‍ മാതൃകയുണ്ട്
ജീവന്‍ ത്യജിച്ചു നല്കുന്നോരാ പാവന –
കർത്തവ്യത്തിന്‍ ശുദ്ധധാരയുണ്ട്‌ …!
(സുര്യോദയം )

ചേതനയുള്ളോരു ജീവനെന്നും
ഭാരതം മാതാവു തന്നെയാണ്
മാതൃപൂജക്കായ്‌ നാം ഒത്തുചേരാം
മാതാവിന്‍ വൈഭവമന്ത്രവുമായ്‌ …!
(സൂര്യോദയം )

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു