സാധനയല്ലോ സംഘജീവിതം

സാധനയല്ലോ സംഘജീവിതം
സാധകരീ നാം അഹര്‍ന്നിഷം
മനസാ വാചാ കര്‍മ്മണാ സ്വയം
വരിച്ചു നാമൊരു ലക്ഷ്യത്തെ

(സാധനയല്ലോ സംഘജിവിതം)

ഉദാത്തമാമൊരു ജീവിതദൗത്യം
വഹിച്ചുവന്നു പിറന്നോര്‍ നാം
അതിൻ്റെ സാക്ഷാത്കാരം മാത്രം
നിനച്ചു മുന്നേറുന്നോര്‍ നാം
അതിനു ജീവിതമണുവണുവായി
ഉഴിഞ്ഞുവെച്ചു കഴിഞ്ഞോര്‍ നാം

(സാധനയല്ലോ സംഘജിവിതം)

ഭഗീരഥൻപോല്‍ എത്രമഹോന്നത
തപസ്വിമാരുടെ വംശക്കാര്‍
പരമ്പരാഗതമല്ലോ നമ്മള്‍-
ക്കജയ്യ തീവ്രതപശ്ശക്തി
അതിൻ്റെയഗ്നി ജ്വാലകളുള്ളില്‍
കെടാതെ സൂക്ഷിപ്പവര്‍ നമ്മള്‍

(സാധനയല്ലോ സംഘജീവിതം)

ഹിമാദ്രിതൊട്ടു കുമാരിവരെയും
വിശാലഭാരതമുടനീളം
യുഗങ്ങള്‍ നെയ്തൊരു വര്‍ണ്ണോജ്വലമാം
സമന്വയത്തിന്‍ സംസ്കാരം
പ്രപഞ്ചവിസ്മയമതിലിഴചേര്‍ക്കാന്‍
പ്രയത്നശാലികളല്ലോ നാം

(സാധനയല്ലോ സംഘജീവിതം)

പ്രപഞ്ച ചേതനയൊന്നാണെന്നാല്‍
അനേക സര്‍ഗവിധാനം
അതാണു വൈദികജീവിതദര്‍ശനം
അതാണു ഭാരതവരദാനം
അതിന്‍ രഹസ്യം പാരിനു കാട്ടി-
ക്കൊടുക്കുവോര്‍ നാമാണല്ലോ

(സാധനയല്ലോ സംഘജീവിതം)

പവിത്രജീവിത ചര്യാഭംഗം
ഭവിപ്പതല്ലോ വ്രതഭംഗം
സദാപി ഭവ്യ ധ്യേയവിചാരം
ജ്വലിപ്പതേ സാധകധര്‍മ്മം
ക്ഷുരസ്യധാരാ നിശിതംമാര്‍ഗ്ഗം
സ്വയംവരിച്ചവരല്ലേ നാം

(സാധനയല്ലോ സംഘജീവിതം)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു