ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍ (വര്‍ഗ്‌ ഗീതം)

ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍
സഹജാതരായ്‌ സ്വയംസേവകരായ്‌
സകല സുഖങ്ങളും പെറ്റ നാടിന്നഴല്‍
മിഴിനീരു പോക്കുവാന്‍ മാറ്റിവച്ചോര്‍

സ്വയമേവരിച്ച മുള്‍പാതയില്‍ നാമൊരേ
സഹനസഞ്ചാരികളായിരുന്നോര്‍
അനുഗാമികള്‍ക്കു പുമ്പാത തീര്‍ക്കാനഗ്നി
വഴിയില്‍ ഗമിക്കുവോരാണു നമ്മള്‍ (ശതകോടി)

പെരുമയും പേരും പ്രതാപഗര്‍വ്വങ്ങളും
പഥികര്‍ നാമെന്നേ പരിത്യജിച്ചോര്‍
മൃതിയുണ്ടു വഴിയിലെന്നാലുമെന്നാദര്‍ശ
സ്മൃതിയില്‍ കരുത്തിന്‍കവചമാര്‍ന്നോര്‍ (ശതകോടി)

അഹമെരിക്കും വീര്രവതവും സുശീലവും
അകതാരിലെന്നും കൊളുത്തി വച്ചോര്‍
അകലെയാണെന്‍ ധ്യേയലക്ഷ്യമെന്നാകിലും
അടിതെറ്റി വീഴാബലം വരിച്ചോര്‍ (ശതകോടി)

ഇനിയേറെ ദൂരമുണ്ടെങ്കിലും നാമൊരേ
മനമോടെ നീങ്ങണം ലക്ഷ്യമെത്താന്‍
കൊടുവെയില്‍ തീയില്‍ നാം വാടാതിരിക്കുവാന്‍
സംഘബോധിത്തണല്‍ ശാഖ പൂകാം (ശതകോടി)

നിന്ദിക്കുവോരും സ്തുതിക്കുവോരും
ആത്മബന്ധുക്കളെന്നു നിനച്ചിടുന്നോന്‍
അവനെന്നുമാധാരശിലയായി വാഴണം
ഇതു സംഘജീവിതസ്നേഹസാരം (ശതകോടി)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു