വ്യക്തിയിൽ വളർത്തിടാം സുരാഷ്ട്രചേതനാ

വ്യക്തിയിൽ വളർത്തിടാം സുരാഷ്ട്രചേതനാ
ജനമനതനസംസ്കൃതിക്കു ചെയ്ക സാധനാ
സാധനാ നിത്യസാധനാ…. സാധനാ അഖണ്ഡ സാധന.

നിത്യശാഖ ജാഹ്നവി പുണ്യവാഹിനി
സാധനയ്ക്കു ദിവ്യഭൂമി ശക്തി ഗോമുഖി
ഈ മണൽത്തരി പവിത്ര ദീപ മാലിക
ദൃഢം നമുക്ക് ചെയ്തിടാം നിതാന്ത സാധന.

സാധനാ നിത്യസാധനാ …. സാധനാ അഖണ്ഡ സാധന.

വന്ദനങ്ങളേകിടുന്നു വത്സലാംബികേ
സന്തതം വളർത്തി ഞങ്ങളെ മഹോന്നതേ
പ്രാണനെ യജിച്ചു നിന്റെ വൈഭവത്തിനായ്
സജ്ജരായിതാ വരുന്നു ഞങ്ങളംബികേ.

സാധനാ നിത്യസാധനാ…. സാധനാ അഖണ്ഡ സാധന.

ഹേ മഹാപ്രഭോ അജയ്യശക്തി നൽകിടൂ
സർവ്വരും നമിച്ചിടും സുശീലമേകിടൂ
കഠിനദുർഗമാം പഥം കടന്നു പോയിടാൻ
അറിവു നൽകി നീ അനുഗ്രഹിക്ക ഞങ്ങളെ.

സാധനാ നിത്യസാധനാ…. സാധനാ അഖണ്ഡ സാധന.

സഫലസംഘകാര്യ ശക്തിയെ ഉണർത്തിടൂ
തീവ്രമാം അഖണ്ഡ ധ്യേയനിഷ്ഠ നൽകിടൂ
വീരതാവ്രതം ഹൃദന്ത വീഥിയിൽ സദാ
ജ്വലിച്ചു ധർമ്മരക്ഷ ചെയ്തിട്ടെ നിത്യവും .

സാധനാ നിത്യസാധനാ…. സാധനാ അഖണ്ഡ സാധന.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു