വേദഭാരതം ദേവഭാരതം
ജ്ഞാനബോധതത്വമുക്തിമാർഗ സാഗരം
ആർഷഭാരതം വീരഭാരതം
സത്യധർമ്മ നീതിയായ് ജ്വലിച്ച താരകം
(വേദ…)
മോഹനപ്രലോഭനങ്ങൾ തട്ടിമാറ്റി ജീവിതം
സേവനസ്വയംവ്രതത്തിലൂന്നിനിന്നു നാം സദാ
വീരഭാരതാംബതന്റെ കാവലായിനിൽക്കണം
ചോരചിന്തി വീണുപോകിലും ഭയന്നിടില്ല നാം
(വേദ…)
വ്യാസനും വസിഷ്ഠനും ജനിച്ചൊരാർഷഭൂമിയെ
രാമനും ദിലീപനും ഭരിച്ച ശ്രേഷ്ഠഭൂമിയെ
ഹൃദന്തരേ സ്മരിച്ച സംഘ മാർഗമാണു ജീവിതം
നിരന്തരം നമുക്കു മാതൃഭൂമിപാദസേവനം.
(വേദ…)
അമ്മ ഭാരതം നന്മഭാരതം
മക്കളിൽ ജ്വലിച്ചുണർന്ന സ്നേഹരൂപകം
കംസരാക്ഷസത്വമൊക്കെയും തകർക്കുവാൻ
കൃഷ്ണമാർഗമാണു സംഘധ്യേയമെന്നതോർക്കണം.
(വേദ…)
(മലപ്പുറം വിഭാഗ്, തിരൂർ സംഘ ജില്ല തയ്യാറാക്കിയത് – പ്രാന്തീയ പ്രവാസീ കാര്യകർതൃ ശിബിരം 2018)