വേണ്ടതു ധീര ഭഗീരഥരെ….(3)
പഞ്ചമഹാഗ്നിയില് വന്തപമാളാന്
വേണ്ടതു ധിരഭഗിരഥരെ….(2)
വറ്റിവരണ്ടു മരുസ്ഥലമായൊരു
ഭൂവിന്നന്തര്ദ്ദാഹം തീര്‍ക്കാന്‍,
ചാരംമൂടിയ ചിതകളില്‍ മേവും
തലമുറപോറ്റിയ സ്വപ്നം പൂക്കാന്‍
പ്രളുയജ്വാലയില് വാടിക്കരിയും
കല്പകവാടികള് വീണ്ടുമുയിര്ക്കാന്…
(വേണ്ടതു ധിര)
ഭൂവിന് വ്യാകുലരോദനമുയരെ
വിഷ്ണുപദങ്ങളിലെത്തിക്കാന്,
വിണ്ണിന് വിസ്മയസര്ഗസമൃദ്ധികള്
മണ്ണിന് വൈഭവമാക്കിത്തീര്ക്കാന്
അക്ഷയശീതളഗംഗാദേവിയെ
ഇക്ഷിതിയില്‍ കരളലയിക്കാന്…
(വേണ്ടതു ധിര)
മങ്ങിമയങ്ങിയ നാട്ടിന്പുണ്യം,
പൂര്വികതീവ്രതപസിന് വീര്യം,
പ്രാര്‍ത്ഥന പ്രാര്ത്ഥനയായുയരുമ്പോള്
പ്രളയംപോല്‍ കനിവൊഴുകുമ്പോള്
തന് ജടയാലതുവരവേല്ക്കാന് ശിവ-
ശക്തിയെയാവാഹിച്ചീടാൻ…
(വേണ്ടതു ധിര)
യുഗപരിവര്ത്തനദിവ്യാവേശം
യുവകോടികളെ ഉണര്‍ത്തുമ്പോള്‍,
ധര്മാധിഷ്ഠിതരാഷ്ട്രവിധാനം
നിര്മിക്കാനവരണയുമ്പോള്
രംഗമടക്കാനധികാരത്തിന്
മദമാത്സര്യം തിരനോക്കുമ്പോള്‍…
(വേണ്ടതു ധിര)