വിമലേ സുചരിതേ മമ മാതൃഭൂമേ

വിമലേ സുചരിതേ മമ മാതൃഭൂമേ
വിജയിക്കയെന്നും ശുഭ വന്ദനീയെ (2)

പ്രപഞ്ചത്തിനെന്നും വഴികാട്ടിയായ് നീ
വിരാജിച്ചിരുന്നു യുഗാന്തങ്ങളോളം
പരമാർത്ഥ തത്വ പ്രകാശം ജഗത്തിൽ
തെളിയിച്ച തായേ മമ ഭാരതാംമ്പേ
വിജയിക്കയെന്നും ശുഭ വന്ദനീയെ

മുനി മാനസങ്ങൾ പ്രകീർത്തിച്ചു നിന്നെ
ഭുവനത്തിനെല്ലാം ജനയിത്രിയായി
അപരാചിതം നിൻ അപധാനമെല്ലാം
കവിമാനസങ്ങൾ മിഴിവോടെ വാഴ്ത്തി
വിജയിക്കയെന്നും ശുഭ വന്ദനീയെ

നിഗമാദിയായുള്ള ശാസ്ത്രങ്ങളേകി
പരിതുഷ്ടി ഞങ്ങൾക്കവിടുന്നു നൽകി
പുരുഷാർത്ഥമെല്ലാം ഭവതിക്കു വേണ്ടി
പരിചോടെ നൽകാൻ ദൃഢചിത്തർ ഞങ്ങൾ
വിജയിക്കയെന്നും ശുഭ വന്ദനീയെ

ഭോഗാന്ധകാരം പടരുന്നിതെങ്ങും
പാന്ഥാവ് മറ്റില്ല ലോകർക്ക് മാതേ
അനവദ്യ ധരണീ തവ സൗഭഗത്തിൻ
സുധ തന്നെ ഇന്നീ പാരിൻ പ്രതീക്ഷ
വിജയിക്കയെന്നും ശുഭ വന്ദനീയെ

ഒരു മാത്ര പോലും പഴുതാക്കിടാതെ
തവ സേവ ചെയ്യാൻ പ്രതിബദ്ധർ ഞങ്ങൾ
ഭൂതി പ്രബോധേ മമ ജന്മഭൂമേ
പ്രസരിച്ചിടട്ടെ നിൻ ദർശനങ്ങൾ
വിജയിക്കയെന്നും ശുഭ വന്ദനീയെ

വിമലേ സുചരിതേ മമ മാതൃഭൂമേ
വിജയിക്കയെന്നും ശുഭ വന്ദനീയെ (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു